കുട്ടിയെ ബെഞ്ചിലിരുത്തി അജ്ഞാത സംഘം രക്ഷപെട്ടു; അബി​ഗേൽ തിരിച്ചെത്തുമ്പോൾ കുട്ടിക്കടത്ത് സംഘം കാണാമറയത്ത്

കൊല്ലം: കൊല്ലത്ത് കാണാതായ കുട്ടിയെ ബെഞ്ചിലിരുത്തി അജ്ഞാത സംഘം രക്ഷപെടുകയായിരുന്നുവെന്ന് സമീപവാസികൾ. ഇൻകം ടാക്സ് കോർട്ടേഴ്സിന് എതിർവശത്ത് ഒരു ബെഞ്ച് ഉണ്ട്. ഇത് അധികമാരും ശ്രദ്ധിക്കില്ല. എല്ലാവരും ഈ ബെ‍ഞ്ചിൽ വന്നിരിക്കുന്നതാണ്. ഇവിടേയ്ക്ക് എത്തിയ രണ്ട് പേർ ഇൻകം ടാക്സ് ഓഫീസിന് അകത്തേയ്ക്ക് കയറണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ ഉദ്യോ​ഗസ്ഥൻ അനുവദിച്ചില്ല. തുടർന്ന് സുരക്ഷാ ഉദ്യോ​ഗസ്ഥരോട് ഇവർ തർക്കിച്ചതായും ദൃക്സാക്ഷികൾ പറഞ്ഞു.

ഇവർക്കൊപ്പം ഉള്ളത് കാണാതായ കുട്ടിയാണെന്ന് സംശയം തോന്നിയ രണ്ട് പേർ തന്റെ വീട്ടിലേക്ക് വന്നു. താൻ വന്നുനോക്കുമ്പോൾ അവിടെ പൊലീസ് എത്തിയിരുന്നു. ഇൻകം ടാക്സ് ഓഫീസിൽ എത്തിയിരുന്ന ഒരു മുൻ ഉദ്യോ​ഗസ്ഥൻ കാര്യങ്ങൾ വ്യക്തമായി കണ്ടിട്ടുണ്ടെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കി.