ചെറിയൊരു ഇടവേളക്ക് ശേഷം രാഹുൽ ഗാന്ധി കേരളത്തിലെത്തി. 3 ദിവസത്തെ പരിപാടികൾക്കാണ് രാഹുൽ ഗാന്ധി കേരളത്തിലെത്തിയത്. രാത്രി 10 മണിയോടെ രാഹുൽ ഗാന്ധി എം പി കരിപ്പൂരിൽ വിമാനമിറങ്ങി.
നാളെ കോഴിക്കോട് , മലപ്പുറം ജില്ലകളിലെ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കും. സീതിഹാജിയുടെ കേരള നിയമസഭയിലെ പ്രസംഗങ്ങൾ എന്ന പുസ്തകം രാഹുൽ ഗാന്ധി കോഴിക്കോട് സ്വകാര്യ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പ്രകാശനം ചെയ്യും.
മലപ്പുറം വണ്ടൂർ തിരുവാലി പെയ്ൻ ആൻറ് പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ കെട്ടിട നിർമ്മാണ ഉദ്ഘാടനം രാവിലെ 11.15 ന് രാഹുൽ ഗാന്ധി നിർവഹിക്കും. തുടർന്ന് വണ്ടൂർ ബ്ലോക് പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് നിലമ്പൂർ ബ്ലോക് പഞ്ചായത്തിന്റെ വിവിധ പദ്ധതികൾ രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും. 4 മണിക്ക് നിലമ്പൂർ വഴിക്കടവ് മുണ്ട യിലെ എം ഒ എൽ പി – സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം രാഹുൽ ഗാമ്പി നിർവഹിക്കും.
തുടർന്ന് രാഹുൽ ഗാന്ധി വയനാട്ടേക്ക് പോകും. വ്യാഴം വയനാട് വിവിധ പരിപാടികളിൽ പങ്കെടുത്ത് വെള്ളിയാഴ്ച കൊച്ചിയിൽ നിന്നാണ് അദ്ദേഹം ഡൽഹിക്ക് മടങ്ങുക.