പൊന്നിന് പൊള്ളും വില

സംസ്ഥാനത്ത് അര ലക്ഷത്തോടടുത്ത് ഒരു പവൻ സ്വർണ്ണത്തിന്റെ വില. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 6180 രൂപയും, ഒരു പവൻ സ്വർണത്തിന്റെ വില 49,440 രൂപയുമാണ് വില. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 6080 രൂപയും ഒരു പവൻ സ്വർണത്തിന്റെ വില 48,640 രൂപയുമായിരുന്നു. ആഗോളവിപണിയിലെ വിലക്കയറ്റമാണ് സ്വർണവില റെക്കോർഡ് വിലയിലേക്ക് കുതിച്ചുയരാൻ കാരണമാകുന്നത്. 

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6180 രൂപയാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 6742 രൂപയും, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 5056 രൂപയുമാണ്.

Fuel price

കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഒരു ലിറ്റർ പെട്രോൾ വില ഇങ്ങനെ – തിരുവനന്തപുരം 107.25 രൂപ, എറണാകുളം 105.65 രൂപ, കോഴിക്കോട് 106.16 രൂപ.

ഒരു ലിറ്റർ ഡീസലിന്റെ വില ഇങ്ങനെയാണ് – തിരുവനന്തപുരം 96.13 രൂപ, എറണാകുളം 94.64 രൂപ, കോഴിക്കോട് 95.14 രൂപ.