കണ്ണുകൾ ദാനം ചെയ്ത് നടൻ ഡാനിയൽ ബാലാജി വിടവാങ്ങുമ്പോൾ

ചെന്നൈ: 48 കാരനായ ഡാനിയൽ ബാലാജി എന്ന വില്ലനായി കസറിയ നടന്റെ അപ്രതീക്ക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം. വെള്ളിയാഴ്ച രാത്രി ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈയിലെ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെ ശ്രദ്ധ നേടിയ നടനാണ് ഡാനിയേൽ ബാലാജി. വില്ലൻ റോളുകൾ അടക്കം ദക്ഷിണേന്ത്യയിലെ എല്ലാ ഭാഷകളിലും കൂടി 40 ഓളം ചിത്രങ്ങൾ ഡാനിയൽ ബാലാജി ചെയ്തിട്ടുണ്ട്. ടെലിവിഷനിലൂടെയാണ് കരിയർ ആരംഭിച്ചത്. 

താരത്തിന്റെ അവസാന ആഗ്രഹമായി അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തിരിക്കുകയാണ്. നേത്രദാനം നടത്തുമെന്ന് താരം പ്രതിജ്ഞയെടുത്തിരുന്നു. ഇത് പ്രകാരമാണ് താരത്തിന്റെ കണ്ണുകൾക്ക് ജീവൻപകരാൻ തീരുമാനിച്ചത്. തമിഴ് സിനിമാമേഖലയിലെ പ്രമുഖർ അടക്കം നിരവധി പേരാണ് ഡാനിയൽ ബാലാജിക്ക് അനുശോചനം അറിയിച്ചത്. സംവിധായകരായ ഗൗതം മേനോൻ, അമീർ, വെട്രി മാരൻ എന്നിവർ നേരിട്ടെത്തി അന്തിമോപചാരം അർപ്പിച്ചു.