ആടുജീവിതം നോവൽ പിടിക്കപ്പെടാത്ത മറ്റൊരു കോപ്പിയടിയോ? സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു

  നജീബ് എന്ന മലയാളിക്കുണ്ടായ ഉള്ളുപൊള്ളിക്കുന്ന ജീവിതമാണ്, ബെന്യാമിൻ ‘ആട് ജീവിതം’ പുസ്തക രൂപത്തിലാക്കായിയിരിക്കുന്നത്. എന്നാൽ ഇതിലെ ചില ഭാഗങ്ങൾക്ക് സഞ്ചാരിയും ഗ്രന്ഥകാരനുമായ മുഹമ്മദ് അസദിന്റെ ‘ദ റോഡ് ടു മെക്ക‘ എന്ന വിഖ്യാത കൃതിയുമായുള്ള സാമ്യം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

  നോവലിലെ രണ്ടുപേജുകൾ മക്കയിലേക്കുള്ള പാത എന്ന പുസ്തകത്തിന്റെ പദാനുപാദ തർജ്ജമപോലെ തോന്നുമെന്നും, വിമർശകർ ചൂണ്ടിക്കാട്ടുന്നു. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിനെതിരെ ഇങ്ങനൊരു ആരോപണം ഷംസ് ബാലുശ്ശേരി മാസങ്ങൾക്കു മുൻപേ പുറത്തു കൊണ്ടുവന്നിട്ടും ഒരു മുഖ്യധാരാ മാധ്യമങ്ങളും ഇത് വാർത്തയാക്കിയില്ല എന്നും സോഷ്യൽ മീഡിയ ആക്റ്റീവിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.

  എന്നാൽ ഇത് വളരെ നേരത്തെ തന്നെ ചർച്ചയായതാണെന്നും, ഇപ്പോൾ സിനിമ ഹിറ്റായതിന്റെ പേരിൽ കുത്തിപ്പൊക്കിയിരിക്കയാണെന്നുമാണ്, ബെന്യാമിനെ അനുകൂലിക്കുന്നവർ പറയുന്നത്. ഒന്നോ രണ്ടോ പേജുകളിലെ സാമ്യം കൊണ്ട് ഇകഴ്‌ത്തപെടേണ്ട നോവൽ അല്ല ആടുജീവിതം എന്നും അവർ ചൂണ്ടിക്കാട്ടുന്നു.

  സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റ് ഇങ്ങനെയാണ്.-

  ആടുജീവിതം പിടിക്കപ്പെടാത്ത മറ്റൊരു ദീപയടി. സഞ്ചാരിയും ഗ്രന്ഥകാരനും പാക്കിസ്ഥാന്റെ മുൻ യുഎൻ അംബാസഡറുമായ മുഹമ്മദ് അസദിന്റെ റോഡ് ടു മെക്ക (മക്കയിലേക്കുള്ള പാത) എന്ന പ്രശസ്ത ഗ്രന്ഥത്തിൽ നിന്നാണ് അദ്ദേഹം കോപ്പിയടി നടത്തിയതെന്ന് ഇവ രണ്ടും തുലനം ചെയ്യുമ്പോൾ വായനക്കാർക്ക് ബോധ്യപ്പെടും. ആടുജീവിതത്തിനു വായനക്കാർ ഏറിയതു അതിന്റെ സാഹിത്യമൂല്യം കൊണ്ടല്ല. മറിച്ച്, നമ്മുടെയൊന്നും ചിന്തയിൽ പോലും വരാത്ത യാതനകൾ പുസ്തകത്തിൽ വിവരിക്കുന്നതുകൊണ്ടാണ്. അതാകട്ടെ ഒരാളുടെ പച്ചയായ ജീവിതാനുഭവമാണെന്ന പ്രചാരണത്തോടെയും. ഒരിക്കൽ പോലും മരുഭൂമി കാണാത്ത തനിക്ക് ഇത്രയും ഹൃദയസ്പർശിയായി മരുഭൂമിയെ വർണ്ണിക്കാൻ കഴിഞ്ഞത് തന്നിലൊരു പരകായപ്രവേശം നടന്നതുകൊണ്ടാണെന്ന് ബെന്യാമിൻ തന്നെ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ശരിയാണ് ,പരകായ പ്രവേശം നടന്നിട്ടുണ്ട്. അത് റോഡ് ടു മെക്കയിൽ നിന്നും ആടുജീവിതത്തിലേക്കാണെന്ന് മാത്രം.

  ഒരേ രീതിയിൽ ചിന്തിക്കുന്നവർ ഒരുപാടുണ്ടാകാം. റോഡ് ടു മെക്കയിലെ യാത്രാ വിശദീകരണം ബെന്യാമിൻ കോപ്പി ചെയ്തിട്ടുണ്ടെങ്കിൽ പോലും അതിനെ തെറ്റുപറയാൻ പറ്റില്ലായിരുന്നു. ഒരു എഴുത്തിന്റെ സാഹിത്യം അതേ രീതിയിൽ മൊഴിമാറ്റി എഴുതുന്നത് വിവർത്തനകൃതിയിൽ പെടും. എന്നാൽ അതിനുള്ള അവാർഡല്ല അദ്ദേഹം സ്വന്തമാക്കിയത്. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ഈ പുസ്തകത്തിനെതിരെ ഇങ്ങനൊരു ആരോപണം ഷംസ് ബാലുശ്ശേരി മാസങ്ങൾക്കു മുൻപേ പുറത്തു കൊണ്ടുവന്നിട്ടും ഒരു മുഖ്യധാരാ മാധ്യമവും ഇത് വാർത്തയാക്കിയില്ല.

  ഞങ്ങൾ വായനക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് നിങ്ങളാണ് ബെന്യാമിൻ. ആരെ പൊട്ടന്മാരാക്കാനാണ് നിങ്ങൾ മൗനം പാലിച്ചിരിക്കുന്നത്. കുറഞ്ഞ പക്ഷം സാഹിത്യ അക്കാദമി അവാർഡ് തിരിച്ചു കൊടുക്കാനുള്ള മര്യാദയെങ്കിലും താങ്കൾ കാണിക്കണം. കഴിവുള്ളവർക്കുള്ളതാണ് അക്കാദമി അവാർഡ്. താങ്കളെ പോലുള്ള കോപ്പിയടിക്കാർക്കുള്ളതല്ല.

  ദീപയടിയുടെ രണ്ട് ഉദാഹരണങ്ങൾ പറയാം.

  ഒന്ന് – (ആട് ജീവിതം പേജ് നമ്പർ 178 & 179)

  ഇബ്രാഹിം എന്റെ അരികിലിരിക്കുകയാണ്. അവന്റെ കയ്യിൽ നനഞ്ഞ തുണിക്കഷ്ണമുണ്ട്. അതുകൊണ്ട് അവൻ പതിയെ എന്റെ ചുണ്ട് നനയ്ക്കുകയാണ്. ആർത്തിയോടെ ഞാൻ വായ തുറന്നു. അതിൽ നിന്ന് ഒരുതുള്ളി എന്റെ നാവിലേയ്ക്ക് വീണതും ഞാൻ പിടഞ്ഞെണീറ്റു. നാക്കിൽ ആസിഡ് വീണ് പൊള്ളിയതുപോലെ. അവൻ പിന്നെയും എന്റെ വായിലേയ്ക്ക് തുണിക്കഷ്ണം തിരുകി വച്ചുതന്നു. അതിൽ നിന്ന് ഓരോ തുള്ളിയായി വെള്ളം എന്റെ നാവിലേയ്ക്ക് ഊറിവന്നു. അപ്പോഴൊക്കെ വലിയ വായിൽ നിലവിളിക്കാനുള്ള പൊള്ളൽ എനിക്കുണ്ടായിരുന്നു. അവൻ പിന്നെയും പോയി തുണി നനച്ചുവന്നു. നാവിൽ നിന്നു പതിയെ വെള്ളം തൊണ്ടയിലേക്ക് അരിച്ചിറങ്ങി. നനഞ്ഞിടമെല്ലാം പൊള്ളിച്ചുകൊണ്ടാണ് നനവ് എന്റെ വയറ്റിലെത്തിയത്. പിന്നെയും നിരവധിപ്രാവശ്യം വെള്ളം നനച്ചുവച്ചശേഷമാണ് എന്റെ പൊള്ളൽ പതിയെ അവസാനിക്കുന്നതും അതെന്നിൽ ഒരു ദാഹമായി വളരുന്നതും.

  (The Road to Mecca. പേജ് നമ്പർ 30)

  I feel something burning cold like ice and fire,on my lips and see a bearded bedouin face bent over me, his hand pressing a dirty moist rag against my mouth.The man’s other hand is holding an open waterskin. I make an instinctive move towards it, but thr bedouin gently pushes my hand back, dunks the rag in to the water again and again presses few drops on to my lips. I have to e my teeth together to prevent the water from burning my throat; but the beduin pries my teeth apart and again drops some water in to my mouth. It is not water: it is molten led. Why are they doing this to me? I want to run away from the torture, but they hold me back, the devils….My skin is burning. My whole body is in flames. Do they want to kill me? O, if only I had the strength to get hold of my rifle to defend myself! But they donot even let me rise: they hold me down to the ground and pry my mouth open again and drip water in to it, and I have to swallow it- and, strangely enough, it does not burn as fiercely as a moment ago- and, the wet rag on my head feels good and….

  ദീപയടി – 2
  (The Road to Mecca. പേജ് നമ്പർ 13)

  Then again, there is loneliness in steppes overcome ?? ? sun without mercy; patches of hard, yellow grass and leafy bushes that crawl over the ground with nsaky branches offer we1come pasture to your dromedaries; ? solitary acacia tree spreads its branches welcome pasture against the steel-blue sky; from between earth mounds and stones appears, eyes darting right and left, and then vanishes like ? ghost, the gold-skinned lizard which, they say never drinks water.

  (ആട് ജീവിതം. പേജ് നമ്പർ 163)

  മരുഭൂമിയിൽ ഞങ്ങൾ കണ്ട മറ്റൊരദ്ഭുതം പറക്കുന്ന ഓന്തുകളാണ്. ഉച്ചവെയിലിലൂടെ ഇങ്ങനെ നടക്കുമ്പോൾ പെട്ടെന്നു കൺമുന്നിലൂടെ എന്തോ ഒരുസുവർണ്ണനിറം മിന്നിമായുന്നതു കാണാം. ജിന്നുകളെപ്പോലയോ ഭൂതങ്ങളെപ്പോലെയോ ആണ് അവ. എവിടേക്കാണെന്നറിയില്ല പെട്ടെന്നവ അപ്രത്യക്ഷമാകും…………പേടിച്ചരണ്ടപോലെ കണ്ണുകൾ ഇടത്തോട്ടും വെട്ടിച്ചു നമ്മെ മിഴിച്ചുനോക്കിക്കൊണ്ടിരിക്കും. ചിലപ്പോൾ ആ കാഴ്‌ച്ച കുറെദൂരത്തേക്കു പറന്നു ചെല്ലുന്നതുകാണാം. ശരിക്കും പിന്നിൽ നിന്ന് ഒരാൾ കല്ലെടുത്തെറിഞ്ഞതാണെന്നാണ് തോന്നുക……..ഈ ഓന്തുകൾ വെള്ളം കുടിക്കില്ലത്രെ.

  കോമ്രേഡ് ബെന്നിയുടെ മുഴുവൻ പുസ്തകങ്ങളും മുടിനാരിഴകീറി പരിശോധിക്കണം. അവയെ ലോകത്തിന്റെ മുക്കിലും മൂലയിലുമായി ഇറങ്ങിയ സാധ്യമായ എല്ലാ കൃതികളോടും തുലനം ചെയ്യണം. മലയാള സാഹിത്യത്തിലെ കപട മുഖങ്ങളെ ഒന്നൊന്നായി പൊതുമധ്യത്തിൽ കൊണ്ടുവരണം. മുഖം മൂടി അഴിക്കണം.’‘- ഇങ്ങനെയാണ് ആ പോസ്റ്റ് അവസാനിക്കുന്നത്.