കരുവന്നൂര്‍ കേസ്: പി കെ ബിജുവിനും ഷാജനും ഇ ഡി നോട്ടീസ്

കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ മുന്‍ എം പി. പി കെ ബിജുവിന് ഇ ഡി നോട്ടീസ്. ബിജു മറ്റന്നാള്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സി പി എം തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ ഷാജനും നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഷാജന്‍ ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്.

കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാന്‍ സി പി എം നിയോഗിച്ച അന്വേഷണ സമിതിയിലെ അംഗങ്ങളായിരുന്നു ബിജുവും ഷാജനും.