‘ സിങ്കത്തെ’ മലർത്തിയടിച്ച് ‘മഞ്ഞുമ്മൽ ബോയ്‌സ്’; തമിഴ്‌നാട് കളക്ഷനിൽ റെക്കോർഡ് നേട്ടം

സൂപ്പര്‍ താരം സൂര്യയുടെ സിങ്കത്തിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് മഞ്ഞുമ്മല്‍ ബോയ്‌സ്. 2010ല്‍ സിങ്കം തമിഴ്‌നാട്ടില്‍ നിന്ന് നേടിയ 60 കോടിയുടെ കളക്ഷനാണ് മഞ്ഞുമ്മല്‍ ബോയ്‌സ് തകർത്തത്.

സൂര്യയുടെ കരിയറില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടിയ ചിത്രത്തിന്റെ റെക്കോഡാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന മലയ ചിത്രം മറികടന്നത്. 220 കോടിയിലധികമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ നിലവിലെ ആകെ കളക്ഷൻ. ഒരു മലയ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്.

2004ല്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്. ശ്രീനാഥ് ഭാസി, സൗബിന്‍ ഷാഹിര്‍, ബാലു വര്‍ഗീസ്, ജീന്‍ പോള്‍ ലാല്‍, ഗണപതി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്ത് നിന്നും ഒരുകൂട്ടം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമ പറയുന്നത്.