ടിക്കറ്റ് ചോദിച്ചതിലെ പക; ടി ടി ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നു; അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് കൊലപാതകം നടത്തിയത്

തൃശൂര്‍ | ടി ടി ഇയെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. ടി ടി ഇ. കെ വിനോദാണ് കൊല്ലപ്പെട്ടത്. അതിഥി തൊഴിലാളിയായ യാത്രക്കാരനാണ് കൊലപാതകം നടത്തിയത്.

തൃശൂര്‍ വെളപ്പായയിലാണ് സംഭവം. ടിക്കറ്റ് ചോദിച്ചതിലുള്ള വിരോധത്തിലാണ് ടി ടി ഇയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത്. പ്രതിയെ പാലക്കാട് റെയില്‍വേ പോലീസ് പിടികൂടി.