ലോകത്തെ അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മാസിക; മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്ത്; മലയാളികളില്‍ എം എ യൂസഫലി ഒന്നാമത്; സാറ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത

ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയില്‍ ഇത്തവണ 14 മലയാളികള്‍

2024 ലെ അതിസമ്പന്നരുടെ പട്ടിക പ്രസിദ്ധീകരിച്ച് ഫോബ്‌സ് മാസിക. ലൂയിസ് വിറ്റണ്‍ ഉടമ ബെര്‍ണാഡ് അര്‍നാള്‍ട്ട് (233 ബില്യന്‍ ഡോളര്‍) പട്ടികയില്‍ ഒന്നാമതാണ്. ഇലോണ്‍ മസ്‌ക് (195 ബില്യന്‍ ഡോളര്‍), ജെഫ് ബെസോസ് (194 ബില്യന്‍ ഡോളര്‍) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇടംപിടിച്ചത്.

116 ബില്യന്‍ ഡോളര്‍ ആസ്തിയോടെ മുകേഷ് അംബാനി ആഗോള ധനികരില്‍ ഒമ്പതാം സ്ഥാനത്താണ്. ഗൗതം അദാനിയാണ് ഇന്ത്യയിലെ അതിസമ്പന്നരില്‍ രണ്ടാമന്‍.

പട്ടികയില്‍ ആകെ 14 മലയാളികള്‍ ഇടംപിടിച്ചു. ശതകോടീശ്വരന്മാരായ മലയാളികളില്‍ ലുലു. എം എ യൂസഫലിക്ക് 7.6 ബില്യന്‍ ഡോളര്‍ ആസ്തിയാണുള്ളത്. ആഗോള തലത്തില്‍ കഴിഞ്ഞ വര്‍ഷത്തേതിനെ അപേക്ഷിച്ച് 497-ല്‍ നിന്നും 344ആം സ്ഥാനത്തെത്തി. 2023-ല്‍ യൂസഫലിയുടെ ആസ്തി 7.1 ബില്യന്‍ ഡോളര്‍ ആയിരുന്നു. ജോയ് ആലുക്കാസ് (4.4 ബില്യന്‍ ഡോളര്‍), ഡോ. ഷംഷീര്‍ വയലില്‍ (3.5 ബില്യന്‍ ഡോളര്‍), രവി പിള്ള (3.3 ബില്യന്‍ ഡോളര്‍), സണ്ണി വര്‍ക്കി (3.3 ബില്യന്‍ ഡോളര്‍) എന്നിവര്‍ രണ്ട് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ഇടംപിടിച്ചു. 1.3 ബില്യന്‍ ഡോളര്‍ ആസ്തിയോടെ സാറ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത.

ഫോബ്‌സ് ആഗോള സമ്പന്ന പട്ടികയില്‍ ഇത്തവണ 14 മലയാളികള്‍

14 മലയാളികളാണ് ഇത്തവണ സമ്പന്നരുടെ പട്ടകിയില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇവര്‍ 14 പേരുടെയും കൂടി മൈാത്തം ആസ്തിമൂല്യം ഏതാണ്ട് 3.35 ലക്ഷം കോടി രൂപ വരും. യൂസഫലിയുടെ ആസ്തി 760 കോടി ഡോളറായാണ് വര്‍ദ്ധിച്ചിരിക്കുന്നത്. അതായത് 63,080 കോടി രൂപ. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ 497ാം സ്ഥാനത്തായിരുന്ന യൂസഫലി ഇത്തവണ 344ാം സ്ഥാനത്തെത്തി.

സാറ ജോര്‍ജ് മുത്തൂറ്റ്

1.3 ബില്യന്‍ ഡോളര്‍ ആസ്തിയോടെ സാറ ജോര്‍ജ് മുത്തൂറ്റാണ് പട്ടികയിലെ സമ്പന്ന വനിത. ഇതാദ്യമായാണ് ഒരു മലയാളി വനിത ഫോര്‍ബ്‌സ് അതിസമ്പന്ന പട്ടികയില്‍ ഇടംപിടിക്കുന്നത്.

പട്ടികയില്‍ ഇടംപിടിച്ച മലയാളികള്‍

  • എം എ യൂസഫലിക്ക് 7.6 ബില്യന്‍ ഡോളര്
  • ജോയ് ആലുക്കാസ് (4.4 ബില്യന്‍ ഡോളര്‍)
  • ഡോ. ഷംഷീര്‍ വയലില്‍ (3.5 ബില്യന്‍)
  • രവി പിള്ള (ആര്‍.പി ഗ്രൂപ്പ്) 330 കോടി ഡോളര്‍
  • സണ്ണി വര്‍ക്കി (ജെംസ് എജുക്കേഷന്‍) -330 കോടി ഡോളര്‍ (27,390 കോടി രൂപ)
  • ടി.എസ്. കല്യാണരാമന്‍ (കല്യാണ്‍ ജുവലേഴ്‌സ് – 320 കോടി ഡോളര്‍ (26,560 കോടി രൂപ)
  • പി.എന്‍.സി മേനോന്‍ (ശോഭ ഗ്രൂപ്പ്) – 280 കോടി ഡോളര്‍ (23,240 കോടി രൂപ)
  • എസ്.ഡി. ഷിബുലാല്‍ (ഇന്‍ഫോസിസ്) – 200 കോടി ഡോളര്‍ (16,600 കോടി രൂപ)
  • കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (വി-ഗാര്‍ഡ്, വണ്ടര്‍ല ഹോളിഡേയ്‌സ്) 160 കോടി ഡോളര്‍ (13,280 കോടി രൂപ)
  • സാറാ ജോര്‍ജ് മുത്തൂറ്റ് (മുത്തീറ്റ് ഫിനാന്‍സ്) – 130 കോടി ഡോളര്‍ (10,790 കോടി രൂപ)
  • ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്) 130 കോടി ഡോളര്‍ (10,790 കോടി രൂപ)
  • ജോര്‍ജ് ജേക്കബ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്) 130 കോടി ഡോളര്‍ (10,790 കോടി രൂപ)
  • ജോര്‍ജ് തോമസ് മുത്തൂറ്റ് (മുത്തൂറ്റ് ഫിനാന്‍സ്) 130 കോടി ഡോളര്‍ (10,790 കോടി രൂപ)