സർവേ അവസാനഘട്ടത്തിൽ; മണ്ണുപരിശോധന തുടങ്ങി

തൃശ്ശൂർ: സംസ്ഥാനത്ത് മൂന്നാംപാതയ്ക്ക് സർവേ ആരംഭിച്ച് റെയിൽവേ. തിരുവനന്തപുരം ഡിവിഷനിലെ എറണാകുളം-ഷൊർണൂർ, പാലക്കാട് ഡിവിഷനിലെ ഷൊർണൂർ-കോയമ്പത്തൂർ, ഷൊർണൂർ-മംഗലാപുരം മേഖലകളിലാണ് മൂന്നാംപാതയ്ക്ക് സാധ്യത തെളിയുന്നത്. മൂന്നുമേഖലകളിലെയും ഏരിയൽ സർവേ ഏതാണ്ട് പൂർത്തിയായി.

തൃശ്ശൂർ ജില്ലയിൽ പൈങ്കുളത്തിനടുത്ത് തൊഴുപ്പാടത്ത് മണ്ണുപരിശോധനയും നടക്കുന്നുണ്ട്. വിശദസർവേക്കും മണ്ണുപരിശോധനയ്ക്കുംശേഷം പദ്ധതിറിപ്പോർട്ട് കമ്പനി റെയിൽവേ ബോർഡിന് സമർപ്പിക്കും. പാത വന്നാൽ റെയിൽവേക്ക്‌ സാമ്പത്തികനേട്ടമുണ്ടാകുമോയെന്നു പഠിച്ചശേഷമേ അന്തിമാനുമതിയിലേയ്ക്കെത്തൂ.

ഷൊർണൂരിൽനിന്ന് കോയമ്പത്തൂരിലേക്കുള്ള പുതിയപാതയിൽ മൂന്നിനുപുറമേ നാലാമതൊരു പാതയ്ക്കുള്ള അന്തിമ സ്ഥാനനിർണയ സർവേയും നടക്കുന്നുണ്ട്.

https://newskerala.live/2024/07/07/he-told-me-he-wont-die-ordinary-death-captain-anshuman-singhs-widow-smriti-singh/