കേരള പത്രപ്രവർത്തക യൂണിയൻ; തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങി. 2 വർഷം കൂടുമ്പോഴാണ് kuwj തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്. സംസ്ഥാന ഭാരവാഹികൾ മുതൽ ജില്ലാ ഭാരവാഹികൾ വരെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാകും. ഈ മാസം 29 നാണ് എല്ലാ സ്ഥാനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ്.

2 പാനലാണ് മൽസര രംഗത്തുള്ളത്. നിലവിലെ ജനറൽ സെക്രട്ടറി News 18 ലെ മാധ്യമപ്രവത്തകൻ ആർ കിരൺ ബാബു വീണ്ടും ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും – മലയാള മനോരമ കോഴിക്കോട് ഡസ്കിലെ സാനു പ്രസിഡൻറ് സ്ഥാനത്തേക്കും മൽസരിക്കുന്നു. ജനയുഗം – ആകാശവാണി സ്പെഷ്യൽ റിപ്പോർട്ടർ സുരേഷ് ബാബു എന്ന സുരേഷ് എടപ്പാൾ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും , മാധ്യമം പത്രം ന്യൂസ് എഡിറ്ററും – മുൻ യൂണിയൻ പ്രസിഡൻറുമായ കെ പി റെജി പ്രസിഡൻറ് സ്ഥാനത്തേക്കും മൽസരിക്കുന്നു.

കേരള പത്രപ്രവർത്തക യൂണിയൻ 2024-26 വർഷത്തേക്ക് സംസ്ഥാന പ്രസിഡൻ്റ്/ ജനറൽ സെക്രട്ട റി, 36 സംസ്ഥാന കമ്മിറ്റി അംഗങ്ങൾ എന്നിവരെ തെരഞ്ഞെടുക്കുന്നതിന് നാമനിർദ്ദേശ പത്രികകൾ ക്ഷണിക്കുന്നു. സംസ്ഥാന പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് കേവല ഭൂരിപക്ഷ നിയമം അനുസരിച്ചും 36 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ മുൻഗണനാ പ്രാതിനിധ്യ നിമയം അനു സരിച്ചും തെരഞ്ഞെടുക്കുന്നതിനു വേണ്ടിയാണ് ഈ തെരഞ്ഞെടുപ്പ്.

https://whatsapp.com/channel/0029Va86dE07j6fzr8Bmlo0r

  1. വിജ്ഞാപനം : 2024 ജൂലൈ 7 ഞായർ വൈകിട്ട് 5
  2. നാമനിർദ്ദേശത്തിനുള്ള അപേക്ഷാഫോറം ലഭിക്കുന്ന തീയതിയും സമയവും : 2024 ജൂലൈ 7 വൈകുന്നേരം 5 മുതൽ ജൂലൈ 13 ശനിയാഴ്‌ച ഉച്ചയ്ക്ക് 12 മണിവരെ
  3. നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കാനുള്ള അവസാന തീയതി : 2024 ജൂലൈ 13 ശനിയാഴ്ച്‌ച ഉച്ചയ്ക്ക് 2 മണിവരെ
  4. സുക്ഷ്മ പരിശോധന : 2024 ജൂലൈ 16 ഉച്ചയ്ക്ക് 3 മണി
  5. സുക്ഷ്മപരിശോധന ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ : 2024 ജൂലൈ 16 വൈകിട്ട് 5 മണി
  6. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി : 2024 ജൂലൈ 18 ഉച്ചയ്ക്ക് 12 മണി
  7. സ്ഥാനാർത്ഥികളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തൽ : 2024.ജൂലൈ 18 വൈകിട്ട് 5 മണി
  8. പോസ്റ്റൽ ബാലറ്റിന് അപേക്ഷിക്കാനുള്ള തീയതി: 2024 ജൂലൈ 19 രാവിലെ 11 മണിമുതൽ ജൂലൈ 25 വൈകിട്ട് 6 മണിവരെ
  9. തെരഞ്ഞെടുപ്പ് : 2024 ജൂലൈ 29 രാവിലെ 8 മുതൽ 5 വരെ

10 വോട്ടെണ്ണലും ഫലപ്രഖ്യാപനവും : 2024 ആഗസ്റ്റ് 4 രാവിലെ 9 മുതൽ ഫലപ്രഖ്യാപനം വോട്ടെണ്ണൽ കഴിഞ്ഞ ഉടൻ

2024-26 ലെ കേരള പത്രപ്രവർത്തക യൂണിയൻ തെരഞ്ഞെടുപ്പ് ഈ വിജ്ഞാപനത്തോടൊപ്പം പുറ പ്പെടുവിച്ചിരിക്കുന്ന നിബന്ധനകൾ അനുസരിച്ചായിരിക്കും നടത്തുക. തെരഞ്ഞെടുപ്പ് സംബന്ധിച്ച് കൂടു തൽ വിവരങ്ങൾ കേസരി ഹാളിലും ജില്ലാ യൂണിറ്റുകളിലും അതാത് സമയത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും. നാമനിർദ്ദേശ പത്രികകൾ ഓഫീസ് സമയങ്ങളിൽ കേസരിയിൽ നിന്നും ജില്ലാ റിട്ടേണിങ് ഓഫിസർമാരിൽ നിന്നും ലഭിക്കുന്നതാണ്. കെ. യു. ഡബ്ല്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി കൈമാറിയിട്ടുള്ള പുതുക്കിയ വോട്ടർ പട്ടിക അനുസരിച്ചാണ് ഇലക്‌ഷൻ നടത്തുക.