ADGP എം.ആർ അജിത് കുമാറിന് താക്കീത്

സര്‍ക്കാര്‍ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാറിന് ചീഫ് സെക്രട്ടറിയുടെ താക്കീത്. ഇത്തരം പ്രവൃത്തികൾ ആവർത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു നിർദേശം നൽകി.

സർക്കാരിൽ നിന്നും രേഖാമൂലം അനുമതി തേടാതെ ഡിജിപിയുടെ അനുമതി മാത്രം വാങ്ങിയാണ് എം ആര്‍ അജിത് കുമാർ സിംഗപ്പൂരിലേക്ക് പോയത്.. ചീഫ് സെക്രട്ടറിയുടെ കത്തിൻ്റെ അടിസ്ഥാനത്തിൽ ഡിജിപിയും അജിത് കുമാറില്‍ നിന്ന് വിശദീകരണം തേടി.

എന്നാൽ തെരെഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുണ്ടായിരുന്നതിനാൽ തെരെഞ്ഞെടുപ്പ് കമ്മിഷൻ്റെ അനുമതി വാങ്ങിയാണ് യാത്ര ചെയ്തതെന്ന് എംആര്‍ അജിത് കുമാർ മറുപടി നല്കി. പകരം ചുമതല  മറ്റൊരു ഉദ്യോഗസ്ഥന് നൽകിയിരുന്നുവെന്നുഎല്ലാ രേഖകളും സമർപ്പിച്ചാണ് അവധിയെടുത്തതെന്നും അജിത് കുമാർ വിശദീകരിച്ചു