മലപ്പുറത്ത് 12 പേർക്ക് H1N1; കൂടുതൽ പേർക്ക് രോഗ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്

മലപ്പുറത്ത് 12 പേർക്ക് എച്ച് വണ് എൻ വണ് സ്ഥിരീകരിച്ചു. ഈ വർഷം ജില്ലയിൽ സ്ഥിരീകരിച്ചത് 30 കേസുകൾ. 12 പേർക്ക് സ്ഥിരീകരിച്ചത്. ജൂലായ് 1 മുതൽ 7 വരെയുള്ള ദിവസങ്ങളിലെ കണക്കാണിത്. കൂടുതൽ പേർക്ക് രോഗ സാധ്യതയെന്ന് ആരോഗ്യ വകുപ്പ്അറിയിച്ചു.

H1N1 റിപ്പോർട്ട് ചെയ്യുകയും കൂടുതൽ പേരിലേക്ക് വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ എല്ലാവരും നിർബന്ധമായും മാസ്ക്ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.. പനി, ജലദോഷം, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവർ നിർബന്ധമായും ഏറ്റവും അടുത്തുള്ള ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സ തേടണം..

വഴിക്കടവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 16, വാർഡ് 17 എന്നീ 2 വാർഡുകളിൽ H1N1 റിപ്പോർട്ട് ചെയ്തിരിക്കുന്നു. വായുവിൽക്കൂടിയും, സമ്പർക്കത്തിലൂടെയും ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കുക.

ഗർഭിണികൾ, മറ്റ് ഗുരുതര രോഗമുള്ളവർ എന്നിവർ ഹൈ റിസ്ക്ക് ഗ്രൂപ്പിൽ പെടുന്നതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വഴിക്കടവ് FHC മെഡിക്കൽ ഓഫീസർ അറിയിച്ചു