പ്ലസ് വൺ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ഇന്ന് നിയമ സഭയിൽ പ്രത്യേക പ്രസ്താവന നടത്തും; സഭ ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും

പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാനത്ത് കൂടുതൽ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി ഇന്ന് നിയമ സഭയിൽ പ്രത്യേക പ്രസ്താവന നടത്തും. മലപ്പുറത്ത് മാത്രം പതിനായിരത്തോളം വിദ്യാർഥികൾ പ്രവേശനം കാത്തിരിക്കുകയാണ്.

ചട്ടം 300 അനുസരിച്ചാകും പ്രസ്താവന.
ഉപരിപഠനത്തിനും തൊഴിലിനുമായി ഏറെ വിദ്യാർഥികൾ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്നത് പ്രതിപക്ഷം ഇന്ന് സഭയിൽ ഉന്നയിക്കും. സംസ്ഥാനത്തെ വിദ്യാർത്ഥികൾ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറാൻ നിർബന്ധിതരാകുന്ന സാഹചര്യങ്ങളും പ്രശ്നങ്ങളും The അടിയന്തരപ്രമേയമായി പ്രതിപക്ഷം സഭയിൽ ഉന്നയിക്കും.

മാത്യു കുഴൽ നാടൻ അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകും. ധന വിനിയോഗ ബില്ല് പാസാക്കി സഭ ഇന്ന് അനിശ്ചിത കാലത്തേക്ക് പിരിയും.