Breaking news
7 Oct 2024, Mon

‘പാവപെട്ട വീട്ടിലെ സുന്ദരി കൊച്ചിനെ വീട്ടുകാർ അംബാനിക്ക് വിറ്റു!! അവളവന്റെ പണം കണ്ട് പോയതാണ്’

ഇതിൽ ചർച്ച ചെയ്യേണ്ടത് പണമല്ല പ്രണയമാണ്

ഏതോ പാവപെട്ട വീട്ടിലെ സുന്ദരി കൊച്ചിനെ വീട്ടുകാർ അംബാനിക്ക് വിറ്റു!! അവളവന്റെ പണം കണ്ട് പോയതാണ് കുറച്ചു കഴിയുമ്പോ ഡിവോഴ്സ് ആയിക്കോളും!! പേരിനൊരു കാശുകാരൻ ഭർത്താവ് ബാക്കി കാര്യങ്ങൾക്ക് വേറെ സെറ്റപ്പ് കാണും!! പെണ്ണിന് എന്നും പണം തന്നെ കാമുകൻ!!

അംബാനിയുടെ മകന്റെ വിവാഹ ചിത്രത്തിന് താഴെ വന്ന പ്രബുദ്ധ മലയാളിയുടെ കമന്റുകളിൽ ചിലതാണ് ഇതൊക്കെ!

ആദ്യ ചിത്രത്തിലുള്ളത് ഒന്നിച്ചു കളിച്ചു വളർന്ന് പതിനൊന്നു വർഷം പ്രണയിച്ച
സുന്ദരനായ ഒരു ചെറുപ്പക്കാരനും അവന്റെ കാമുകിയുമാണ്.

അപ്പുറത്ത് നിൽക്കുന്നത് കോടി കണക്കിന് പണം കൊണ്ട് തടുത്തു നിർത്താൻ കഴിയാത്ത അപൂർവ്വ രോഗം ബാധിച്ച ശരീരവുമായി അതേ ചെറുപ്പക്കാരനും ആ പെൺകുട്ടിയും.

അവർ വിവാഹിതരാവുകയാണ്! (വിവാഹിതരായി) ലോകത്തെ മുഴുവൻ അറിയിച്ചു കൊണ്ട് ആ സ്ത്രീ അവൾ 11 കൊല്ലമായി പ്രണയിച്ചവനെ വിവാഹം ചെയ്യുകയാണ്!

ഇതിൽ ചർച്ച ചെയ്യേണ്ടത് പണമല്ല പ്രണയമാണ്!!

ആ പെൺകുട്ടി ഇന്റർനെറ്റിലെ സഹോദരങ്ങൾ കണ്ടെത്തുന്ന പോലെ ഒരു സാധു വീട്ടിലെ പെൺകുട്ടിയല്ല, അവളെ അംബാനി മകനായി പണം കൊടുത്തു വാങ്ങിയതുമല്ല!

അംബാനിയുടെ അത്രയുമല്ലെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളായ “Encore Health Care’ന്റെ ഉടമയുടെ മകളാണ് രാധിക. മികച്ച ഡാൻസർ ആണ്, ന്യൂയോർക്കിൽ നിന്നും ഡിഗ്രി എടുത്ത നല്ലൊരു സംരഭകയാണ്.

പതിനൊന്നു കൊല്ലം മുന്നേ വാക്ക് കൊടുക്കുമ്പോൾ അവൾ കണ്ട സൗന്ദര്യം അവന്റെ മനസിനും സ്നേഹത്തിനും ഇന്നും അവൾക്ക് മാത്രം കാണാൻ കഴിയുന്നത് കൊണ്ടാണ് അവരിന്നു വിവാഹിതരാകുന്നത്.

ആ പ്രണയത്തെ ആണ് അവർ ലോകം അറിയിച്ചു ആഘോഷിക്കുന്നത്.

മരണത്തെ അതിജീവിച്ചു വന്ന മകന്റെ ജീവിത വിജയത്തെ ആണ് സമ്പാദ്യത്തിന്റെ ഒരു പൊടി എടുത്തു അംബാനി കുടുംബം കൊണ്ടാടുന്നത്.

അത് കൊണ്ട് രാധിക എന്ന പെൺകുട്ടിക്ക് നമ്മുടെ സഹതാപം വേണ്ട!

സ്നേഹിച്ച പുരുഷന്റെ ആരോഗ്യവും സൗന്ദര്യവും നഷ്ടപെടുമ്പോൾ തിരിഞ്ഞു നോക്കാതെ നടന്നു പോകുന്നവൾ ആയിരുന്നു ആ പെൺകുട്ടി എങ്കിൽ ഇതേ സഹോദരങ്ങൾ അവളെ വറുത്തു എടുത്തേനേ!

“And she had the choice and position to do that..
But she chose to stay
For love and commitment.”

ഇന്ത്യ കണ്ടതിൽ വെച്ചേറ്റവും വലിയ ആഘോഷമായി ഇത് മാറുമ്പോൾ
We shud be proud

ഇങ്ങനത്തെ പ്രണയങ്ങൾ ഇങ്ങനെ തന്നെ ആണ് ആഘോഷിക്കപ്പെടേണ്ടത്

This is the celebration of beautiful love❤️

(ഇതൊക്കെ ഒന്ന് internet പരതിയാൽ കിട്ടുന്ന വിവരങ്ങൾ ആണ്,
But നമുക്ക് അതിനുള്ള നേരം ഇല്ലാലോ 🤷🤷

കടപ്പാട് : നിഷ പി