Breaking news
8 Oct 2024, Tue

പാരിസ്: പാരിസിൽ ഇന്ത്യക്ക് ആറാം മെഡൽ. പുരുഷ ഗുസ്തി 57 കിലോഗ്രാം വിഭാഗത്തിൽ അമൻ ഷെഹ്റാവത്ത് വെങ്കലം നേടി. വെങ്കല പോരാട്ടത്തിൽ ടോയ് ക്രൂസിനെയാണ് അമൻ പരാജയപ്പെടുത്തിയത്.

ആദ്യ പകുതിയിൽ 6-3 ന് ലീഡ് ചെയ്ത അമൻ 13-5 ൽ കളിയവസാനിപ്പിച്ചു. സെമി ഫൈനലിൽ ലോക ചാമ്പ്യനും ഒന്നാം നമ്പറുമായി ജപ്പാൻ താര ഹിഗുച്ചിയോട് പരാജയപ്പെട്ടതോടെയാണ് അമൻ വെങ്കല മത്സരത്തിലേക്കെത്തിയത്. 

നേരത്തെ ക്വാർട്ടറിൽ അർമേനിയൻ താരം അബെർകോവിനെ 11-0 പോയിന്റിനാണ് അമൻ സെമിയിലേക്ക് മാർച്ച് ചെയ്തിരുന്നു. ഇതിന് മുമ്പ് നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ വ്ലാദിമിർ എഗോറോവിനെ 10 -0 നും തോൽപ്പിച്ച ഇരുപത് വയസ്സുകാരൻ വലിയ പ്രതീക്ഷയാണ് ഇന്ത്യയ്ക്ക് നൽകുന്നത്.