രാജ്യത്തെ നമ്പർ വൺ ആയി കേരളം. ക്ഷാമബത്ത കുടിശികയിലും ക്ഷാമ ആശ്വാസ കുടിശികയിലും രാജ്യത്ത് കേരളം ഒന്നാമതാണ്. 7 ഗഡുക്കളാണ് കുടിശിക. 22 ശതമാനമാണ് കുടിശിക. കുടിശിക 22 ശതമാനമായതോടെ സർക്കാരിന് ഓരോ മാസവും ലഭിക്കുന്നത് 900 കോടി രൂപയാണ്.
ക്ഷാമ ബത്ത കുടിശികയിലൂടെ 600 കോടിയും ക്ഷാമ ആശ്വാസ കുടിശികയിലൂടെ 300 കോടിയും സർക്കാരിന് ലഭിക്കുന്നു. ഇതുമൂലം ജീവനക്കാർക്ക് പ്രതിമാസ ശമ്പളത്തിൽ 7 ദിവസത്തെ ശമ്പളം കുറവാണ് ലഭിക്കുന്നത്. പെൻഷൻകാർക്ക് 7 ദിവസത്തെ പെൻഷനും പ്രതിമാസ പെൻഷനിൽ കുറയും.
6000 രൂപ മുതൽ 32000 രൂപ വരെയാണ് ജീവനക്കാരൻ്റെ പ്രതിമാസ നഷ്ടം. 3000 രൂപ മുതൽ 16000 രൂപ വരെയാണ് പെൻഷൻകാർക്ക് പ്രതിമാസ നഷ്ടം. 2025 മാർച്ച് 31 ന് മുമ്പ് ഒരു ഗഡു ക്ഷാമബത്ത / ക്ഷാമ ആശ്വാസം നൽകുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. അപ്പോഴേക്കും കുടിശിക 8 ഗഡുവായി ഉയരും. 7 ഗഡുക്കൾ തരാതെ അന്തരീക്ഷത്തിൽ നിൽക്കും എന്ന് വ്യക്തം.
ഒരിക്കലും വിരമിക്കാത്ത ചീഫ് സെക്രട്ടറിമാർ; വിരമിക്കുന്ന ചീഫ് സെക്രട്ടറിക്ക് പുതിയ കസേര ഓഫർ ചെയ്ത് പിണറായി