Breaking news
13 Oct 2024, Sun

പി എസ് സി ചോദ്യങ്ങളിലെ പിഴവ്: രണ്ട് മാസത്തിനിടെ പി എസ് സി ഒഴിവാക്കിയത് 109 ചോദ്യങ്ങൾ

പി എസ് സി പരീക്ഷ ചോദ്യങ്ങളിലും ഉത്തരങ്ങളിലും ഗുരുതരമായ പിഴവ് തുടർകഥയാകുന്നു ചോദ്യങ്ങൾ തെറ്റിയതോടെ കഴിഞ്ഞ രണ്ടുമാസത്തിനിടെ മത്സരപരീക്ഷകളിൽ നിന്ന് പി.എസ്.സി ഒഴിവാക്കിയത് 109 ചോദ്യങ്ങളും തിരുത്തിയത് 32ഉത്തരങ്ങളുമാണ്.

ഇക്കഴിഞ്ഞ മേയിൽ നടത്തിയ 13 പരീക്ഷകളുടെയും ജൂണിലെ 11 പരീക്ഷകളുടെയും ചോദ്യങ്ങളാണ് ഉദ്യോഗാർഥികളുടെ പരാതിയെ തുടർന്ന് പി എസ് സി ക്ക് ഒഴിവാക്കേണ്ടി വന്നത്. ഇതിനുപുറമേ ബിരുദതല പ്രാഥമിക പരീക്ഷയിലെ 31 ചോദ്യങ്ങളും പി എസ് സി ഒഴുവാക്കി.

മേയിൽ നടന്ന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ട്രേഡ്‌സ്‌മാൻ പരീക്ഷയിലെ 25 ചോദ്യങ്ങളും പ്ലാനിങ് ബോർഡിലെ റിസർച് അസിസ്റ്റന്റ് പരീക്ഷയിലെ എട്ടു ചോദ്യങ്ങളും കെ.എഫ്.‌സി അസി. മാ നേജർ, ചലച്ചിത്ര വികസന കോർപറേഷൻ ജലഅതോറിറ്റി സാനിറ്ററി കെമിസ്റ്റ് തുടങ്ങിയ പരീക്ഷയിലെ നിരവധി ചോദ്യങ്ങളും ഒഴിവാക്കേണ്ടി വന്നു.

ഉത്തരസൂചികയിലെ പിഴവിനെ തുടർന്ന് 32 ചോദ്യങ്ങളുടെ ഉത്തരങ്ങളും പി എസ് സിക്ക് തിരുത്തേണ്ടി വന്നു. കൂടാതെ എൽ.ഡി ക്ലർക്ക് പരീക്ഷകളിലെ ചോദ്യപേപ്പറിൽ ഒരേ ചോദ്യം രണ്ടു തവണ ആവർത്തനമുണ്ടായെന്ന പരാതിയും ഉയർന്നു.

ഓരോ പരീക്ഷക്കും പരീക്ഷാ കൺട്രോളറാണ് ചോദ്യകർത്താക്കളെ നിശ്ചയിക്കുന്നത്.
ഇവർ നൽകുന്ന ചോദ്യപേപ്പറുകൾ നേരെ അച്ചടിക്ക് വിടുകയാണ് പതിവ്. പരീക്ഷ ഹാളിൽ ഉദ്യോഗാർഥിയുടെ കൈയിൽ എത്തുമ്പോൾ മാത്രമാണ് ചോദ്യപേപ്പറിലെ പിഴവുകൾ പി എസ് സി യും അറിയുന്നത്. ചോദ്യകർത്താക്കളെ കണ്ടെത്തുന്നതിലും തെറ്റില്ലാതെ ഇവരുടെ ചോദ്യങ്ങൾ ഏകോപിപ്പിക്കുന്നതിലും പി എസ് സി യുടെ ഭാഗത്തു നിന്ന് ണ്ടാകുന്ന വീഴ്ചകളാണ് ഉദ്യോഗാർഥികളെ വലക്കുന്നത്