ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) വീണ്ടും ചോദ്യംചെയ്‌തേക്കും. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിലെ യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരിപങ്കാളിത്തം സംബന്ധിച്ചാണ് കേസ്. ഇത് രണ്ടാം തവണയാണ് രാഹുലിനെ ഇ.ഡി. ചോദ്യംചെയ്യുന്നത്.
അമ്മ സോണിയാഗാന്ധിയോടൊപ്പം 2022 ജൂണിലാണ് അദ്ദേഹത്തെ അവസാനമായി ചോദ്യംചെയ്തത്. ജൂണില്‍ നാല് സിറ്റിങ്ങുകളിലായി ഏകദേശം 40 മണിക്കൂറോളം ഇ.ഡി. രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്തിരുന്നു.
അതേസമയം ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദത്തില്‍ നിന്നും താല്‍ക്കാലിക രക്ഷ തേടിയാണ് ഇഡി നടപടിയെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. അവര്‍ ഇഡിയുടെ നീക്കം പ്രതീക്ഷിച്ചിരിക്കയാണ് താനും. കേന്ദ്ര ബജറ്റ് ചര്‍ച്ചയ്ക്കിടെ നടത്തിയ ചക്രവ്യൂഹം പ്രസംഗത്തെത്തുടര്‍ന്ന് തന്നെ ഇ.ഡി. ചോദ്യംചെയ്യാന്‍ വിളിപ്പിച്ചേക്കുമെന്ന് കഴിഞ്ഞയാഴ്ച രാഹുല്‍ഗാന്ധി ആരോപിച്ചിരുന്നു.
നരേന്ദ്രമോദി, അമിത് ഷാ, മോഹന്‍ ഭാഗവത്, അജിത് ഡോവല്‍, അംബാനി, അദാനി എന്നിവര്‍തീര്‍ത്ത ആധുനിക പത്മവ്യൂഹത്തില്‍ രാജ്യം കുടുങ്ങിക്കിടക്കുകയാണെന്നായിരുന്നു രാഹുലിന്റെ ആരോപണം. നാഷണല്‍ ഹെറാള്‍ഡ് കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കോണ്‍ഗ്രസ് നിലപാട്.
നാഷണല്‍ ഹെറാള്‍ഡ് പത്രം അച്ചടിക്കുന്നതിന് 1930-കളില്‍ സ്ഥാപിതമായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡില്‍ (എ.ജെ.എല്‍.) 5000 സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ഓഹരിയുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അത് ഗാന്ധി കുടുംബത്തിന്റെ ഉടമസ്ഥതയിലാണ്. എ.ജെ.എല്‍.
ഓഹരി അവകാശം 2010-ല്‍ ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ സുമന്‍ ദുബെയും സാം പിത്രോഡയും ഡയറക്ടര്‍മാരായി ആരംഭിച്ച യങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തു. ഈ ഏറ്റെടുക്കലില്‍ സാമ്പത്തികക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ ഇ.ഡി. അന്വേഷണം നടന്നുവരുകയാണ്. ഈ കേസില്‍ 751 കോടി രൂപയുടെ സ്വത്തുക്കള്‍ ഏജന്‍സി കണ്ടുകെട്ടിയിട്ടുണ്ട്. ജവാഹര്‍ലാല്‍ നെഹ്റുവാണ് നാഷണല്‍ ഹെറാള്‍ഡ് പത്രം ആരംഭിച്ചത്.
അതേസമയം ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ പ്രധാന നിക്ഷേപകന്‍ ഹംഗേറിയന്‍ വംശജനും യു.എസ് നിക്ഷേപകനുമായ ജോര്‍ജ് സോറോസാണെന്ന ആരോപണവുമായി ബി.ജെ.പി രംഗത്തുവന്നിരുന്നു. ഇന്ത്യയ്‌ക്കെതിരേ നിരന്തരം പ്രചരണം നടത്തുന്നയാളാണ് ജോര്‍ജ് സോറോസെന്നും കോണ്‍ഗ്രസിന് സാമ്പത്തിക നിക്ഷേപങ്ങള്‍ ഇവിടെയില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും ബി.ജെ.പി എംപി രവിശങ്കര്‍ പ്രസാദ് ആരോപിച്ചിരുന്നു.
സെബി ചെയര്‍പേഴ്സനെതിരായ ഹിന്‍ഡെന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ജെപിസി അന്വേഷണ ആവശ്യം ഉന്നയിച്ച പശ്ചാത്തലത്തിലാണ് ബിജെപി ഈ മറുപടിയുമായി രംഗത്തുവന്നത്. ”ഇന്ന് ഞങ്ങള്‍ക്ക് കുറച്ച് പ്രശ്‌നങ്ങള്‍ ഉന്നയിക്കാനുണ്ട്. ആരുടെ നിക്ഷേപമാണ് ഹിന്‍ഡന്‍ബര്‍ഗിലുള്ളത് ഇന്ത്യയ്‌ക്കെതിരേ നിരന്തരം പ്രചരണം നടത്തുന്ന ജോര്‍ജ് സോറോസിനെ നിങ്ങള്‍ക്കറിയാമോ അദ്ദേഹമാണ് പ്രധാന നിക്ഷേപകന്‍. നരേന്ദ്രമോദിക്കെതിരായ വിദ്വേഷത്തില്‍ കോണ്‍ഗ്രസ് ഇന്ന് ഇന്ത്യയ്‌ക്കെതിരേ വിദ്വേഷം പരത്തുകയാണ്”- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇന്ത്യയിലെ ഓഹരി വിപണി താറുമാറായാല്‍ ചെറുകിടനിക്ഷേപകര്‍ പ്രശ്‌നത്തിലാകുമോ ഇല്ലയോ കോണ്‍ഗ്രസിന് ഓഹരി വിപണിയൊന്നാകെ തകരുകയാണ് വേണ്ടത്. ചെറുകിട നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ അവസാനിക്കണം. സാമ്പത്തിക നിക്ഷേപങ്ങള്‍ ഇവിടെയില്ലെന്ന് ഉറപ്പുവരുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ സ്ഥാപകനായ സോറോസ് പ്രധാനമന്ത്രി മോദിയുടെ വിമര്‍ശകന്‍ കൂടിയാണ്. ഇന്ത്യയുടെ ജനാധിപത്യ പക്രിയകളില്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങളടക്കം സോറോസിനെതിരേ ബി.ജെ.പി ഉന്നയിച്ചിട്ടുണ്ട്.
അദാനി ഗ്രൂപ്പ് കമ്പനികളില്‍ വിദേശത്തുനിന്ന് വന്‍തോതിലുള്ള നിക്ഷേപത്തിന് ഉപയോഗിച്ച വിദേശ നിക്ഷേപക സ്ഥാപനങ്ങളില്‍ മാധബി പുരി ബുച്ചിനും ഭര്‍ത്താവ് ധവാല്‍ ബുച്ചിനും നിക്ഷേപമുണ്ടായിരുന്നുവെന്നാണ് അടുത്തിടെ പുറത്തുവന്ന ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇവര്‍ക്ക് നിക്ഷേപമുണ്ടായിരുന്നതിന്റെ തെളിവായി രേഖകളും ഇവര്‍ പുറത്തുവിട്ടു. ബെര്‍മുഡയിലും മൗറീഷ്യസിലും പ്രവര്‍ത്തിക്കുന്ന ഫണ്ട് കമ്പനികളിലാണ് ബുച്ചിനും ഭര്‍ത്താവിനും ഓഹരികളുള്ളതായി വ്യക്തമായത്. ഈ ഫണ്ടുകളിലൂടെയാണ് ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി ഗ്രൂപ്പ് കമ്പനികളിലേക്ക് നിക്ഷേപം നടത്തിയിട്ടുള്ളതെന്നും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പറയുന്നു.