വയനാട് ദുരിതബാധിതരായിട്ടുള്ള വീട് നഷ്ടപ്പെട്ടവർക്ക് സംസ്ഥാന യൂത്ത് കോൺഗ്രസ് കമ്മിറ്റി നിർമിച്ചു നൽകുന്ന 30 വീടുകളിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി ടി ഷർട്ട് ചാലഞ്ച്. മലപ്പുറം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ടീ ഷർട്ട് ചലഞ്ച് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ആഗസ്റ്റ് 13 മുതൽ ആഗസ്റ്റ് 30 വരെയാണ് ടീ ഷർട്ട് ചലഞ്ച് നടക്കുന്നത്. 350 രൂപയാണ് ഒരു ടീ ഷർട്ടിന്റെ വില വരുന്നത്. വൈറ്റ് നിറത്തിൽ നല്ല ക്വാളിറ്റിയുളള എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ടീ ഷർട്ട് ആയിരിക്കും.