Breaking news
8 Oct 2024, Tue

നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഗാന്ധി പ്രതിമയെ DYFI പ്രവർത്തകർ അപമാനിച്ചു; സംഭവം ഏലംകുളത്ത്

ഏലംകുളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തിക്കൊണ്ട് നിർമ്മിക്കുന്ന ഗാന്ധി പ്രതിമയുടെ മുകളിൽ ചെളി നിറഞ്ഞ ഷൂസും ചെരുപ്പും ഇട്ടു കൊണ്ട് മുകളിൽ കയറി നിന്ന് ഗാന്ധിയെ അപമാനിച്ചവർക്ക് എതിരെ നടപടിക്കണമെന്ന് ഏലംകുളം പഞ്ചായത്ത് സെക്രട്ടറി പോലീസിൽ പരാതി നൽകി

പ്രതിമയുടെ പ്രവർത്തി പൂർണ്ണമായും തീർന്നാൽ മാത്രമേ അനാച്ഛാധനം ചെയ്യാൻ കഴിയും അതിന് മുൻപാണ് DYFI ക്കാർ ഗാന്ധിജിയെ അപമാനിച്ചതെന്ന് പോലീസിൻ പരാതിയിൽ പറയുന്നു.

സ്വാതന്ത്രദിനപതാക ഉയർത്തി പഞ്ചായത്ത് പ്രസിഡൻറ് സുകുമാരനും ജനപ്രതിനിധികളും ജീവനക്കാരും പഞ്ചായത്ത് ഓഫീസിൽ നിന്ന് പോയതിനുശേഷം ആണ് ഡിവൈഎഫ്ഐ ഗുണ്ടകൾ കുറ്റകൃത്യത്തിന് നേതൃത്വം കൊടുത്തത്. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് സെകട്ടറിപെരിന്തൽമണ്ണ പോലീസിൽ നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു.