Video story:
പാർലമെന്റിൽ അടഞ്ഞു കിടക്കുന്ന ആകാശവാണി ഭവന് മുന്നിലുള്ള ഗേറ്റിന്റെ മതിൽ ചാടി കടന്ന് യുവാവ് പാർലമെന്റ് കോമ്പൗണ്ടിൽ പ്രവേശിച്ചു. ഇതേ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡ്രൈവർ മാരാണ് ഇക്കാര്യം സി ഐ എസ് എഫ് നെ വിവരമറിയിച്ചത്. പിന്നാലെ യുവാവിനെ ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്യുന്നത്. #Indianparliament #videostory
കാര്യം തിരക്കിയപ്പോൾ ഒന്നുമറിയാത്ത രീതിയിലാണ് യുവാവ് പ്രതികരിച്ചത്. ആദ്യഘട്ടത്തിലുള്ള ചോദ്യം ചെയ്യലിന് ശേഷം യുവാവിനെ പോലീസിന് കൈമാറി. പാർലമെൻറ് മതിലിനു മുകളിൽ പണ്ടുണ്ടായിരുന്ന ഫെൻസിങ് സംവിധാനം നിലവില്ലാത്തതാണ് ഇത്തരത്തിൽ യുവാവ് അനധികൃതമായി അകത്തു കിടക്കാൻ കാരണമായത് എന്നാണ് സൂചന.
സാധാരണ രീതിയിൽ മുൻകൂട്ടി എംപി മാർ എഴുതി നൽകുന്ന പാസ്സോ, ഐഡി കാർഡോ ഇല്ലാതെ പൊതുജങ്ങൾക്ക് പാർലമെന്റിനകത്ത് കയറാൻ സംവിധാനങ്ങളില്ല. ഈ സാഹചര്യത്തിലാണ് കനത്ത സുരക്ഷാ വീഴ്ചയ്ക്ക് ഇടയാക്കിയ സംഭവം അരങ്ങേറിയത്.
കഴിഞ്ഞ വർഷം ഡിസംബർ 13 ന് പാസ്സുമായി അകത്തുകയറി ഭീകാരന്തരീക്ഷം സൃഷ്ട്ടിച്ച 2 പേരെ സെക്ക്യൂരിറ്റി സംഘം പിടികൂടിയിരുന്നു. അതിന് ശേഷം പാർലിമെന്റിന്റെ സുരക്ഷാ ചുമതല വഹിച്ചിരുന്ന പി എസ് എസ് നെ സെക്യൂരിറ്റി സർവീസിൽ നിന്നും മാറ്റി പകരം സി ഐ എസ് എഫ് ന് ചുമതല കൈമാറിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് പാർലമെൻറിൽ വീണ്ടും സുരക്ഷാ വീഴ്ചയുണ്ടായത്.