ഓട്ടോറിക്ഷകള്‍ ഇനി സ്റ്റേറ്റ് സര്‍വീസുകള്‍ പെര്‍മിറ്റില്‍ ഇളവുവരുത്തി സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കുന്നത് സിഐടിയുവിന്റെ ആവശ്യ പ്രകാരമാണ്. ഇതുവരെ ഹ്രസ്വദൂരം മാത്രം സര്‍വീസ് നടത്താന്‍ പെര്‍മിറ്റ് ഉണ്ടായിരുന്ന ഓട്ടോറിക്ഷകള്‍ക്ക് ഇനിമുതല്‍ സംസ്ഥാനമാകെ സര്‍വീസ് നടത്താനുള്ള അനുമതിയാണ് ഇതിലൂടെ ലഭിക്കുന്നത്.
എന്നാല്‍ സിഐടിയു നിര്‍ദ്ദേശ പ്രകാരം വന്ന ഉത്തരവിനെ ഇപ്പോള്‍ സിഐടിയു തന്നെ എതിര്‍ക്കുന്നു. സിഐടിയുവിന്റെ കണ്ണൂരിലെ നേതാക്കളാണ് ഓട്ടോറിക്ഷയ്ക്കായി രംഗത്ത് വന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വം അതിനെ എതിര്‍ക്കുന്നു.
https://newskerala.live/
കേരളം മുഴുവന്‍ സര്‍വീസ് നടത്താനുള്ള പെര്‍മിറ്റുകള്‍ അനുവദിക്കാനാണ് തീരുമാനം. ഉദ്യോഗസ്ഥര്‍ ഇതിനെ എതിര്‍ത്തിരുന്നുവെങ്കിലും അത് മറികടന്നാണു ട്രാന്‍സ്പോട്ട് അതോറിറ്റി ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചത്. കേരളത്തിലെ ബഹുഭൂരിഭാഗം ഓട്ടോകളും ഇതിനെ അനുകൂലിക്കുന്നില്ലെന്നതാണ് വസ്തുത. സംസ്ഥാന വ്യാപകമായി പെര്‍മിറ്റ് നല്‍കിയാലും ദീര്‍ഘദൂരഓട്ടത്തിന് വലിയൊരു വിഭാഗം യാത്രക്കാരും ഓട്ടോയെ ആശ്രയിക്കില്ല. ന്യൂനപക്ഷം മാത്രമേ അതിന് തയ്യാറാകൂ. എന്നാല്‍ സംസ്ഥാന പെര്‍മിറ്റ് കിട്ടുന്നതോടെ ഏത് ഓട്ടോയ്ക്കും എവിടേയും ഓടാനാകും. ഇത് പ്രശ്‌നമായി മാറും.
ഉദാഹരണത്തിന് തിരുവനന്തപുരം നഗരത്തിലെ അഡ്രസിലുള്ള ഓട്ടോകള്‍ക്ക് മാത്രമേ സിറ്റിയില്‍ ഓടാനാകൂ. പഞ്ചായത്ത് അഡ്രസുള്ളവര്‍ക്ക് അതിന് കഴിയില്ല. പലപ്പോഴും പഞ്ചായത്ത് ഓട്ടോകള്‍ നഗരത്തില്‍ ഓടുന്നത് സംഘര്‍ഷമായി മാറും. അവരുടെ പരിധിയില്‍ മറ്റൊരു ഓട്ടോ കയറുന്നതിനെ ഓട്ടോ തൊഴിലാളികള്‍ അംഗീകരിക്കുന്നില്ല. കോഴിക്കോടും സമാന സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഇതിനിടെയാണ് ഓട്ടോകള്‍ സംസ്ഥാന വ്യാപകമായി ഓടനുള്ള അനുമതി. ഇതോടെ ഓടാനുള്ള പരിധി ഇല്ലാതാകും. ഫലത്തില്‍ ദീര്‍ഘ ദൂര ഓട്ടങ്ങള്‍ക്ക് അപ്പുറം ജില്ലാ തലത്തില്‍ പരിധി ലംഘിച്ചുള്ള ഓട്ടങ്ങളാകും സംഭവിക്കുക. ഇതിനെ ബഹുഭൂരിപക്ഷം ഡ്രൈവര്‍മാരും എതിര്‍ക്കും.
നിലവില്‍ ഓട്ടോറിക്ഷകള്‍ക്ക് ജില്ലാ അതിര്‍ത്തിയില്‍നിന്നും 20 കിലോമീറ്റര്‍ മാത്രം യാത്ര ചെയ്യാനുള്ള പെര്‍മിറ്റാണ് നല്‍കിയിരുന്നത്. ഈ തീരുമാനം നടപ്പിലാകുന്നതോടെ അത് മാറും. പുതിയ തീരുമാനം വരുന്നതോടെ പെര്‍മിറ്റ് സംവിധാനം മാറ്റും. പെര്‍മിറ്റില്‍ ഇളവ് ലഭിക്കുന്നതിനായി ഓട്ടോറിക്ഷ സ്റ്റേറ്റ് പെര്‍മിറ്റ് ആയി രജിസ്റ്റര്‍ ചെയ്യണം. യാത്രക്കാരുടെ സുരക്ഷ ൈഡ്രവര്‍ ഉറപ്പുവരുത്തണമെന്ന നിബന്ധനയോടെയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ഗതാഗത കമ്മിഷണറും ട്രാഫിക് ചുമതലയുള്ള ഐ.ജിയും അതോറിറ്റി സെക്രട്ടറിയും ചേര്‍ന്നാണ് തീരുമാനമെടുത്തത്.
പെര്‍മിറ്റില്‍ ഇളവ് വരുത്തണമെന്ന ആവശ്യം സി.ഐ.ടി.യു ആണ് നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്നത്. മോട്ടോര്‍ വാഹനവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിരവധി പ്രാവശ്യം ഇക്കാര്യം ചര്‍ച്ച ചെയ്തു തള്ളിക്കളയുകയും ചെയ്തിരുന്നു. ദീര്‍ഘദൂര പെര്‍മിറ്റുകള്‍ അനുവദിച്ചാല്‍ അപകടം കൂടുമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ദീര്‍ഘദൂര യാത്രയ്ക്ക് ഡിസൈന്‍ ചെയ്തിട്ടുള്ള വാഹനമല്ല ഓട്ടോ റിക്ഷ, സീല്‍റ്റ് ബെല്‍റ്റ് ഉള്‍പ്പെടെ ഇല്ല, മാത്രമല്ല അതിവേഗ പാതകള്‍ സംസ്ഥാനത്ത് വരികയുമാണ്.
അതിവേഗപാതകളില്‍ പുതിയ വാഹനങ്ങള്‍ പായുമ്പോള്‍ 50 കിലോമീറ്റര്‍ വേഗത മാത്രം അനുവദിച്ചിട്ടുള്ള ഓട്ടോകള്‍ ദീര്‍ഘദൂര സര്‍വീസ് നടത്തുന്നത് വലിയ അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് ഉദ്യോഗസ്ഥ തല യോഗം വിലയിരുത്തിയിരുന്നു. അതോറ്റി യോഗത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്തവരും അപകട സാദ്ധ്യത ചൂണ്ടികാട്ടി. പക്ഷേ ഇതെല്ലാം തള്ളിയാണ് അതോറിറ്റി തീരുമാനമെടുത്ത്. പരാതികള്‍ ഉയര്‍ന്നാല്‍ സര്‍ക്കാരിനും ഇത് പരിശോധിക്കേണ്ടി വരും. https://newskerala.live/