കാഞ്ഞങ്ങാട് നഗരസഭ പൊന്നുംവിലകൊടുത്ത് ഏറ്റെടുത്ത 1.023 ഏക്കര്‍ ഭൂമി കാണാനില്ല. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണിത് പറയുന്നത്. നഷ്ടമായ ഭൂമി തിരിച്ചുപിടിക്കാന്‍ സ്വീകരിച്ച നടപടി സംബന്ധിച്ച് വിശദീകരണവും തേടിയിട്ടുണ്ട്. kanhangad municipality audit report and controversy about missing land.
1994-ലാണ് നഗരസഭയ്ക്ക് കീഴില്‍ അലാമിപ്പള്ളിയില്‍ അത്യാധുനിക സൗകര്യങ്ങളോടെ ബസ്സ്റ്റാന്‍ഡും സ്റ്റേഡിയവും നിര്‍മിക്കാന്‍ 23 ഏക്കര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. 1996-ല്‍ സര്‍ക്കാര്‍ അനുമതി ലഭിച്ചു. നഗരസഭ എട്ട് ആധാരങ്ങള്‍ നടത്തി 6.975 ഏക്കര്‍ ഭൂമി വാങ്ങി. ഹൊസ്ദുര്‍ഗ് ഭൂരേഖ തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് പ്രകാരം 6.33 ഏക്കറാണ് (2.5634 ഹെക്ടര്‍) നഗരസഭയുടെ കൈവശമുള്ളത്. എന്നാല്‍ ഹൊസ്ദുര്‍ഗ് വില്ലേജ് അടിസ്ഥാനനികുതി രജിസ്റ്റര്‍ പ്രകാരം 5.952 ഏക്കര്‍ (2.409ഹെക്ടര്‍) സ്ഥലമേ നഗരസഭയുടെ കൈവശമുള്ളൂ. എത്ര സ്ഥലം കൈവശമുണ്ടെന്നതിന് കൃത്യമായ കണക്കില്ലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് പറയുന്നു.
അലാമിപ്പള്ളി ബസ്സ്റ്റാന്‍ഡ് സ്റ്റേഡിയം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളെയും കൈയേറ്റങ്ങളെയുംകുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ നാലംഗ കൗണ്‍സില്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സി.എ.ജി. വിശദീകരണം തേടിയത്. 20 വര്‍ഷം പിന്നിട്ട് 2004-ലാണ് ബസ്സ്റ്റാന്‍ഡ് പദ്ധതി പൂര്‍ത്തീകരിച്ചത്. അഞ്ചുകോടി വായ്പ ഉള്‍പ്പെടെ 10.11 കോടി രൂപ ചെലവഴിച്ച പദ്ധതി ഇനിയും ലക്ഷ്യം കണ്ടിട്ടില്ലെന്നും ബസ്സ്റ്റാന്‍ഡ് കെട്ടിടസമുച്ചയം പ്രവര്‍ത്തനരഹിതമായി കിടക്കുന്നതിനാല്‍ 2.8 കോടിയുടെ വരുമാന നഷ്ടമുണ്ടായതായും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
#kanhangad #municipality #auditreport #controversy #missingland