Breaking news
7 Oct 2024, Mon

വയനാട് ദുരിതാശ്വാസ പ്രവർത്തനത്തിന് വേണ്ടി സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി എന്ന ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്

കൊച്ചി: വയനാട് ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഫണ്ട് ശേഖരണത്തിന് ഡിജിറ്റൽ ആപ്പ് പുറത്തിറക്കി കോൺഗ്രസ്. സ്റ്റാൻഡ് വിത്ത് വയനാട് ഐ എൻ സി എന്ന പേരിൽ ആപ്പ് കെ.പി സി സി പ്രസിഡൻ്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് പുറത്തിറക്കി.

വയനാടിനെ സഹായിക്കാൻ ഡിജിറ്റൽ ആപ്പിലൂടെ ആണ് ജനങ്ങളുടെ സംഭാവനകളും സഹായങ്ങളും കെ.പി സി സി അഭ്യർത്ഥിക്കുന്നത്. ഇതിൽ ആദ്യത്തെ പ്രയോറിറ്റി രാഹുൽഗാന്ധി പ്രഖ്യാപിച്ച 100 വീടുകളുടെ നിർമാണമാണ് രണ്ടാമത്തെയും മൂന്നാമത്തെയും മുൻഗണനകൾ ഗവൺമെന്റിന് ചെയ്യാൻ കഴിയാത്ത മേഖലകൾ കണ്ടെത്തി അവരെ സഹായിക്കലാണ് ഈ ആപ്പിലൂടെ ലക്ഷ്യം വക്കുന്നത്.

അല്ലാതെ വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ യാതൊരു വിധ ഫണ്ട് പിരിവും പാടില്ല എന്ന് കെപിസിസി നിർദേശിച്ചിട്ടുണ്ട്. ആപ്പിന്റെ പ്രവർത്തനം വളരെ സുതാര്യമാണ് സംഭാവനകൾ നൽകുന്നവർക്ക് റെസിപ്റ്റ് ലഭിക്കും എത്ര പേർ സംഭാവനകൾ നൽകി എന്നതും അറിയാൻ വേണ്ടി സാധിക്കും ഇന്ന് പുറത്തിറക്കുന്ന ഈ ആപ്പ് മറ്റന്നാൾ രാവിലെ മുതൽ ജനങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കും എന്ന് പറഞ്ഞു കോൺഗ്രസുമായി ബന്ധപ്പെട്ട ആരും തന്നെ മറ്റൊരു വിധത്തിലുള്ള പിരിവുമായി മുന്നോട്ടുപോകരുതെന്നും കെപിസിസി പ്രസിഡണ്ട് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞു.

ചടങ്ങിൽ യു.ഡി എഫ് കൺവീനർ.
ജെബി മേത്തർ എംപി, അൻവർ സാദത്ത് എം.എൽ.എ, കെപിസിസി വൈസ് പ്രസിഡൻറ് വി പി സജീന്ദ്രൻ ജനറൽ സെക്രട്ടറിമാരായ ബി.എ അബ്ദുൽ മുത്തലിബ് ,ദീപ്തി മേരി വർഗീസ് , ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസ് എന്നിവർ പങ്കെടുത്തു.