Breaking news
7 Oct 2024, Mon

Breaking news: അവസരം കിട്ടാന്‍ വിട്ടുവീഴ്ച്ച ചെയ്യണം, സിനിമയിലുള്ളത് പുറത്തെ തിളക്കം മാത്രം; ഉള്ളത് വ്യാപക ലൈംഗിക ചൂഷണം; നടിമാരുടെ വാതിലിൽ മുട്ടും; ചില നടന്മാർക്കും വിലക്ക്; പ്രതികരിച്ചാൽ വിലക്ക്

ഉരുണ്ടു കളിച്ച് AMMA; പഠിച്ചിട്ട് പറയാമെന്ന് സിദ്ദിഖ്

പരിഹാരത്തിന് icc പോര; സഹകരിക്കുന്നവർക്ക് കോഡ്; അവസരം ലഭിക്കാൻ വഴങ്ങണം; സിനിമയിൽ പുരുഷാധിപത്യം; വഴങ്ങാത്തവർക്ക് ഭീഷണി

ക്രിമിനലുകൾ സജീവം; ശിക്ഷയായി റീ ടേക്കുകൾ; സിനിമാ മേഖലയിൽ മാംസകച്ചവടം

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തേക്ക്. മലയാള സിനിമയില്‍ കാസ്റ്റിംഗ് കൗച്ചുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. അവസരം കിട്ടാന്‍ വിട്ടുവീഴ്ച്ച ചെയ്യണമെന്ന അവസ്ഥയാണുള്ളത്. സിനിമയിലുള്ളത് പുറത്തെ തിളക്കം മാത്രമാണെന്നും ഉള്ളത് വ്യാപക ലൈംഗിക ചൂഷണമാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടല്‍ പറയുന്നു.

മലയാള സിനിമയിലെ കാസ്റ്റിങ് കൗച്ചില്‍ പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല. പൊലീസിന്റെയും ഭരണസംവിധാനത്തിന്റെയും അടക്കം വീഴ്ച അക്കമിട്ട് നിരത്തി വിമര്‍ശിക്കുന്താണ് റിപ്പോര്‍ട്ട്. സിനിമാമേഖലയിലെ മോശം പരാമര്‍ശങ്ങളെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍.

കാണുന്നത് പുറമെയുള്ള തിളക്കം മാത്രമെന്ന് റിപ്പോര്‍ട്ടില്‍. ആരെയും നിരോധിക്കാന്‍ ശക്തിയുള്ള സംഘടന. അവസരം കിട്ടാന്‍ വിട്ടുവീഴ്ച ചെയ്യണം. സംവിധായകരും നിര്‍മ്മാതാക്കളും നിര്‍ബന്ധിക്കും. സഹകരിക്കുന്നവര്‍ക്ക് കോഡ് പേരുകള്‍. സിനിമ മേഖലയിലുള്ളത് വലിയ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകളെന്ന് റിപ്പോര്‍ട്ടില്‍. ഇത് സ്ത്രീകള്‍ക്ക് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു.

ഒരേ തൊഴിലെടുക്കുന്ന സ്ത്രീയെയും പുരുഷനെയും പരിഗണിച്ചാല്‍ അവിടെ സ്ത്രീയെ കുറഞ്ഞ മൂല്യമുള്ളയാളായി കണക്കാക്കുന്നു. 281-ാം പേളുകളിൽ 233 പേജാണ് പുറത്ത് വിട്ടത്. പലരെയും പഠനത്തിന് അയക്കേണ്ടതുണ്ട്. സിനിമയില്‍ പവര്‍ ഗ്രൂപ്പുകളുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സസ്‌പെന്‍സുകള്‍ അവസാനിപ്പിച്ചു ഇന്ന് 2.30നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത് തടയണം എന്നാവശ്യപ്പെട്ട് നടി രഞ്ജിനി നല്‍കിയ ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പരിഗണിച്ചില്ല. ഹര്‍ജി ഹൈക്കോടതി പരിഗണിക്കാത്തതോടെ റിപ്പോര്‍ട്ടിന്മേലുള്ള എല്ലാ നിയമതടസങ്ങളും മാറി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഹര്‍ജി തള്ളിയതിന് പിന്നാലെയാണ് രഞ്ജിനി സിംഗിള്‍ ബെഞ്ചിന് മുന്‍പാകെ ഹര്‍ജി സമര്‍പ്പിച്ചത്. മലയാള സിനിമാ മേഖലയില്‍ നടിമാര്‍ നേരിടുന്ന ലൈംഗികാതിക്രമം ഉള്‍പ്പടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

സിനിമാ മേഖലയിലെ 51 സ്ത്രീകളുടെ മൊഴി കമ്മീഷന്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പലരും ഗുരുതരമായ പല ആരോപണങ്ങളും ഉന്നയിച്ചു. അതില്‍ പലതും വ്യക്തിപരമായിരുന്നു. സിനിമയിലെ പല പ്രമുഖരേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പല വിശദാംശങ്ങളും ഈ റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ട് തന്നെ സിനിമാ സംഘടനകള്‍ പോലും കരുതലെടുത്താണ് ഇതിനോട് പ്രതികരിച്ചത്.