ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം പാളത്തിൽ നിരത്തിവെച്ച കരിങ്കല്ല് തീവണ്ടി കയറി പൊടിഞ്ഞനിലയിൽ
തൃക്കരിപ്പൂർ: ബീരിച്ചേരി റെയിൽവേ ഗേറ്റിന് സമീപം റെയിൽപ്പാളത്തിൽ കരിങ്കല്ല് നിരത്തിവെച്ചതിനെത്തുടർന്ന് തീവണ്ടി ഉലഞ്ഞു. തൃക്കരിപ്പൂർ-പയ്യന്നൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലെ ഗേറ്റിന് 100 മീറ്റർ അകലെ പാളത്തിലാണ് കല്ലുകൾ നിരത്തിവെച്ചത്. Indian railway, kerala, sabotage attempt against train, netravati express
ഞായറാഴ്ച രാത്രി 7.55-ന് തിരുവനന്തപുരം-ലോക്‌മാന്യതിലക് നേത്രാവതി എക്സ്പ്രസ് (16346) കടന്നുപോകുമ്പോഴാണ് സംഭവം. എൻജിൻ ഉലയുന്ന ശബ്ദംകേട്ട ലോക്കോ പൈലറ്റ് റെയിൽവേ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. പയ്യന്നൂരിൽനിന്ന് എത്തിയ ജീവനക്കാരാണ് പാളത്തിൽ കല്ലുകൾ പൊടിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ചന്തേര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
ജൂലായിൽ തൃക്കരിപ്പൂർ ഒളവറയിലും റെയിൽപ്പാളത്തിൽ കരിങ്കല്ലുകൾ നിരത്തിവെച്ച നിലയിൽ കണ്ടെത്തിയിരുന്നു. Indian railway, kerala, sabotage attempt against train, netravati express