വിരമിച്ച അസിസ്റ്റന്റെ കമ്മീഷണര്‍ ഇനി സിഐ! എസിപിമാര്‍ക്ക് പ്രമോഷനും പോകും
കേരളത്തിലെ എക്സൈസില്‍ അസിസ്റ്റന്റ് കമ്മീഷണറായി വിരമിച്ചവര്‍ ഭാവിയില്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരായേക്കും. ഈ നടപടിക്രമങ്ങള്‍ എക്സൈസ് ആസ്ഥാനത്ത് അതിവേഗതയില്‍ പുരോഗമിക്കുകയാണ്. നിലവില്‍ അസിസ്റ്റന്റ് കമ്മീഷണര്‍മാരായി ജോലി നോക്കുന്ന ചിലര്‍ക്കുള്ള പ്രെമോഷനേയും ഇത് ബാധിച്ചേക്കും. Kerala Excise department
1993 മുതല്‍ 2003വരെയുള്ള പ്രിവന്റീവ് ഓഫീസര്‍മാരുടെ സീനിയോറിട്ടി ലിസ്റ്റിനെതിരെ നടന്ന നിയമ പോരാട്ടമാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. ഇതില്‍ പലരും സീനിയോറിട്ടി മറികടന്ന് എസ് ഐമാരായി എന്നതാണ് ഇതിന് കാരണം. എക്സൈസില്‍ പി എസ് സി പരീക്ഷയിലൂടെ നേരിട്ട് എസ് ഐമാരായി എത്തിയവരാണ് പ്രിവന്റീവ് ഓഫീസര്‍മാരുടെ ലിസ്റ്റിനെതിരെ നിയമ പോരാട്ടത്തിന് ഇറങ്ങിയത്.
മാനദണ്ഡങ്ങള്‍ ലംഘിച്ച് പലരും എക്സൈസില്‍ പ്രൊമോഷന്‍ സംഘടിപ്പിച്ചുവെന്ന വാദം സുപ്രീംകോടതിയും അംഗീകരിച്ചു. ഇതോടെ സീനിയോറിട്ടി ലിസ്റ്റ് പുനക്രമീകരിക്കാന്‍ സുപ്രീംകോടതി വരെ നീണ്ട നിയമ പോരാട്ടത്തില്‍ അന്തിമ വിധിയെത്തി. 2003ല്‍ എക്സൈസ് ആസ്ഥാനത്തെ Kerala Excise department ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് മാനദണ്ഡം ലംഘിച്ച് പ്രിവന്റീവ് ഓഫീസര്‍മാര്‍ എസ് ഐമാരായതെന്നായിരുന്നു ആരോപണം. ഇത് ശരിയാണെന്ന് സുപ്രീംകോടതി കണ്ടെത്തിയതോടെ ആ സീനിയോറിട്ടി ലിസ്റ്റ് പുനക്രമീകരിക്കേണ്ടി വരികയാണ് സര്‍ക്കാരിന്.
2003ലെ ലിസ്റ്റില്‍ ഉണ്ടായിരുന്ന പ്രിവന്റീവ് ഓഫീസര്‍മാരില്‍ ബഹുഭൂരിഭാഗവും സര്‍വ്വീസില്‍ നിന്നും വിരമിച്ചു. നിരവധി എക്സൈസ് കേസുകള്‍ പിടിച്ച് കൈയ്യടി നേടിയ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വരെ ഇക്കൂട്ടത്തിലുണ്ട്. പുതിയ ലിസ്റ്റ് വരുന്നതോടെ എസിയായി വിരമിച്ച ഈ ഉദ്യോഗ്സഥന്‍ സിഐ റാങ്കിലേക്ക് തരംതാഴ്ത്തപ്പെടും. ഇത് വലിയ ചോദ്യങ്ങളും ഉയര്‍ത്തും. ഈ ഉദ്യോഗസ്ഥന് ഇനി സിഐ റാങ്കിലെ പെന്‍ഷനേ നല്‍കാനാകൂവെന്ന വാദവും ഉയരുന്നുണ്ട്. Kerala Excise department
ഇതിനൊപ്പം അനധികൃതമായി വാങ്ങിയ ശമ്പളം തിരിച്ചു പിടിക്കേണ്ടി വരുമോ എന്ന ചോദ്യവും അവശേഷിക്കുന്നു. എന്നാല്‍ സുപ്രീംകോടതി ഉത്തരവില്‍ വിരമിച്ചവരെ ദോഷകരമായി ബാധിക്കുന്ന നടപടികള്‍ അരുതെന്ന പരമാര്‍ശമുണ്ടെന്നും വാദഗതികള്‍ ഉയരുന്നു. അതുകൊണ്ട് തന്നെ സുപ്രീംകോടതി ഉത്തരവില്‍ ഗൗരവതരമായ പരിശോധനകളാണ് എക്സൈസ് ആസ്ഥാനത്ത് ഇപ്പോഴും നടക്കുന്നത്. പുതുക്കിയ സീനിയോറിട്ടി ലിസ്റ്റില്‍ 195 ഓളം തസ്തികകളിലെ വിശദാംശങ്ങളാണുള്ളത്. 1998 ബാച്ചില്‍ സര്‍വ്വീസില്‍ കയറിയവരെയാണ് ഇത് നേരിട്ട് ബാധിക്കുക.
ഈ വിവാദ സീനിയോറിട്ടി ലിസ്റ്റില്‍ പെട്ട ചിലര്‍ ഇപ്പോഴും എക്സൈസിലുണ്ട്. ഇവര്‍ അസിസ്റ്റന്റ് കമ്മീണര്‍ റാങ്കിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ക്ക് താമസിയാതെ ഡെപ്യൂട്ടി കമ്മീഷണര്‍മാരായി സ്ഥാനക്കയറ്റം കിട്ടേണ്ടതായിരുന്നു. സുപ്രീംകോടതി വിധിയോടെ ഇതിനുള്ള സാധ്യത കുറഞ്ഞു. Kerala Excise department പട്ടിക പ്രകാരം ഇവര്‍ക്ക് സിഐമാരായി സ്ഥാന ചലനമുണ്ടാകേണ്ട സാഹചര്യമുണ്ട്. ഇത് മറികടക്കാന്‍ ചില സൂപ്പര്‍ ന്യൂമറി തസ്തികകള്‍ സൃഷ്ടിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലാണ്.
ഇതിലൂടെ ഇവര്‍ക്ക് അസിസ്റ്റന്‍ കമ്മീഷണര്‍മാരായി വിരമിക്കാനുള്ള സാഹചര്യമുണ്ടാകും. ഡെപ്യൂട്ടി കമ്മീഷണറായി സ്ഥാനക്കയറ്റം കിട്ടിയാല്‍ ഇവര്‍ക്ക് ശമ്പളത്തില്‍ അടക്കം വലിയ മാറ്റമുണ്ടാകുമായിരുന്നു. അതിനുള്ള സാധ്യതായണ് സുപ്രീംകോടതി ഇടപെടലില്‍ തകര്‍ന്നത്. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ സീനിയോറിട്ടി ലിസ്റ്റില്‍ വരുന്ന മാറ്റങ്ങള്‍ എക്സൈസിലെ എല്ലാ ജീവനക്കാരുടേയും പ്രെമോഷനെ അടക്കം ബാധിക്കുമോ എന്ന ആശങ്ക ശക്തമാണ്.