കുടിശിക നൽകാൻ 3.25 കോടി ചെലവാകും എന്നാണ് ധനവകുപ്പിന്റെ കണക്ക് കൂട്ടൽ
പേഴ്സണൽ സ്റ്റാഫുകൾക്ക് 39 മാസത്തെ ക്ഷാമബത്ത കുടിശിക നൽകും. ഇത് സംബന്ധിച്ച് ധനവകുപ്പ് പ്രത്യേക ഉത്തരവിറക്കും.
2021 ജനുവരിയിൽ പ്രാബല്യത്തിലുള്ള 2 ശതമാനം ക്ഷാമബത്ത പ്രഖ്യാപിച്ചപ്പോൾ 39 മാസത്തെ കുടിശിക അനുവദിച്ചിരുന്നില്ല. ക്ഷാമബത്ത അനുവദിക്കുമ്പോൾ കുടിശിക പി.എഫിൽ ലയിപ്പിക്കുന്ന രീതിയാണ് മുൻ കാലങ്ങളിൽ പിന്തുടർന്നിരുന്നത്. എന്നാൽ ചരിത്രത്തിൽ ആദ്യമായി കുടിശികയെ കുറിച്ച് കെ.എൻ. ബാലഗോപാൽ പുറത്തിറക്കിയ ഉത്തരവ് മൗനം പാലിച്ചു.
39 മാസത്തെ കുടിശിക ആവിയാക്കിയ നടപടിക്കെതിരെ പ്രതിപക്ഷ സർവീസ് സംഘടനകൾ അതിശക്തമായ സമരങ്ങൾ നടത്തിയെങ്കിലും ബാലഗോപാൽ അനങ്ങിയില്ല. ഇതിനിടയിൽ ആണ് പേഴ്സണൽ സ്റ്റാഫുകൾക്ക് കുടിശിക നൽകാൻ ധനവകുപ്പ് മുതിരുന്നത്. പേഴ്സണൽ സ്റ്റാഫുകളിലെ രാഷ്ട്രിയ നിയമ നക്കാർക്കാണ് കുടിശിക ലഭിക്കുക.
25,000 രൂപ മുതൽ 1,00,000 രൂപ വരെ 39 മാസത്തെ ക്ഷാമബത്ത കുടിശികയായി ഇവർക്ക് ലഭിക്കും. 512 പേഴ്സണൽ സ്റ്റാഫുകൾക്കാണ് ഇതിൻ്റെ ഗുണം ലഭിക്കുക. കുടിശിക നൽകാൻ 3.25 കോടി ചെലവാകും എന്നാണ് ധനവകുപ്പിൻ്റെ കണക്ക് കൂട്ടൽ.