തിരുവനന്തപുരം: ദുരന്തബാധിതരുടെ വായ്പകള്‍ ബാങ്കുകള്‍ എഴുതിത്തള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിന്റെ ബാധ്യത ബാങ്കുകള്‍ തന്നെ വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാങ്കേഴ്സ് സമിതിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കേണ്ട അവസ്ഥയില്ല. ഇത് ബാങ്കുകള്‍ക്ക് താങ്ങാവുന്ന തുകയേയുള്ളൂ. കേരളാ ബാങ്കിന്റെ മാതൃക എല്ലാവരും സ്വീകരിക്കണം. പലിശയിളവ്, തിരിച്ചടവ് കാലാവധി നീട്ടല്‍ തുടങ്ങിയവ ( Chief Minister, Pinarayi Vijayan, bankers Sammit, Wayanad )പരിഹാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ദുരന്തബാധിതര്‍ക്ക് നല്‍കിയ അടിയന്തരസഹായത്തില്‍നിന്ന് ഇഎംഐ തുക പിടിച്ച കേരള ഗ്രാമീണ്‍ ബാങ്കിന്റെ നടപടിയെ മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. സഹായധനത്തില്‍നിന്ന് ഇഎംഐ പിടിച്ചത് ശരിയായില്ല. ബാങ്കുകള്‍ ഈ ഘട്ടത്തില്‍ യാന്ത്രികമാകരുതെന്നും മുഖ്യമന്ത്രി (Pinarayi Vijayan, wayanad landslide, victims, bank, newskerala, newskerala.live, കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ബാങ്കുകളും അനുകൂലമായി എടുക്കുമെന്നാണ് പ്രതീക്ഷ. വയനാട്ടിലെ ദുരിതം എണ്ണി പറഞ്ഞാണ് മുഖ്യമന്ത്രി ബാങ്കേഴ്‌സ് സമിതിക്ക് മുന്നില്‍ നിര്‍ദ്ദേശം മുമ്പോട്ട് വച്ചത്.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ കല്‍പ്പറ്റയിലെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി യുവജനസംഘടനകള്‍ എത്തിയിരുന്നു. ഡിവൈഎഫ്ഐ, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത്. ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ലഭിച്ച സര്‍ക്കാര്‍ സഹായധനത്തില്‍നിന്ന് ബാങ്ക് വായ്പാ തിരിച്ചടവ് പിരിച്ചതിനെതിരെയാണ് പ്രതിഷേധം. ദുരന്തബാധിതര്‍ക്ക് സര്‍ക്കാര്‍ കൊടുത്ത അടിയന്തര സഹായത്തില്‍നിന്നാണ് ബാങ്ക് പണം ഈടാക്കിയത്. എന്നാല്‍ പണം പിന്നീട് തിരികെ നല്‍കിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും ബാങ്കുകള്‍ക്കെതിരെ രംഗത്തു വരുന്നത്.
അടിയന്തിരമായി ധനസഹായം കിട്ടിയ മൂന്ന് പേരുടെ അക്കൗണ്ടില്‍ നിന്നും തിരിച്ചടവ് പിടിച്ചെന്നും തിരിച്ചു നല്‍കിയെന്നുമാണ് ബാങ്ക് അധികൃതര്‍ പറഞ്ഞത്. ഇതോടെ ഇങ്ങിനെ പിടിച്ച മുഴുവന്‍ ആള്‍ക്കാരുടെ വിവരങ്ങളും വേണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്ക് അധികൃതര്‍ മാപ്പു പറയണമെന്ന് യൂത്ത്കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഗ്രാമീണ്‍ബാങ്കിന്റെ ചൂരല്‍മലയിലെ ബ്രാഞ്ചാണ് വിവാദമുണ്ടാക്കിയിരിക്കുന്നത്. (Pinarayi Vijayan, wayanad landslide, victims, bank, newskerala, newskerala.live)
എല്ലാം നഷ്ടപ്പെട്ട് ദുരിതാശ്വാസക്യാമ്പില്‍ കഴിയുന്ന പുഞ്ചിരിമട്ടത്തെ മിനിമോളുടെ തുകയാണ് ബാങ്ക് പിടിച്ചത്. ഇവര്‍ക്ക് കിട്ടിയ സര്‍ക്കാരിന്റെ 50,000 രൂപ ധനഹായത്തില്‍ നിന്നും 3000 രൂപ പിടിക്കുകയായിരുന്നു. വീടുപണിക്ക് വേണ്ടി ചൂരല്‍മലയിലെ ഗ്രാമീണ ബാങ്കിന്റെ ശാഖയില്‍ നിന്നുമാണ് മിനിമോള്‍ 50,000 രൂപ വായ്പ എടുത്തത്. ധനഹായത്തില്‍ നിന്നും പണം പിടിച്ചത് വന്‍ വിവാദമയാതോടെ പണം തിരിച്ചുകൊടുത്ത് ബാങ്ക് തടിതപ്പാന്‍ ശ്രമിച്ചെങ്കിലും ഇതിനകം വിവാദമായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അടക്കം ഇടപെട്ടിരുന്നു.