മന്ത്രി വീണ ജോര്‍ജിനെതിരെ പത്തനംതിട്ട സിപിഎമ്മില്‍ എതിര്‍പ്പ് രൂക്ഷമാണ്. അങ്ങനെ ശബ്ദമുയര്‍ത്തുന്നവരെ വിഭാഗീയതയുടെ പരിധിയില്‍ കൊണ്ടു വ്ന്ന് ശിക്ഷിക്കും. ഇതാണ് മുതിര്‍ന്ന സിപിഎം നേതാവായ ശ്രീധരനെതിരായ നടപടി വ്യക്തമാക്കുന്നത്. മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവിനെതിരെ ആരോപണം ഉന്നയിച്ചതിന് സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗത്തെ പാര്‍ട്ടി താക്കീത് ചെയ്യുമ്പോള്‍ തെളിയുന്നത് നേതൃത്വത്തിനെതിരെ ചോദ്യം ചെയ്യുന്നത് അനുവദിക്കില്ലെന്ന സന്ദേശം.
കൊടുമണ്‍ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ കെ.കെ. ശ്രീധരനെയാണ് താക്കീത് ചെയ്തത്. മന്ത്രിയുടെ ഭര്‍ത്താവ് കിഫ്ബി റോഡ് നിര്‍മ്മാണത്തില്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. ഇത് ഏറെ വിവാദമായി. പിന്നീട് മേഖലയില്‍ പാര്‍ട്ടി വിശദീകരണ യോഗം വിളിച്ചു. ഈ യോഗത്തില്‍ ശ്രീധരനും പങ്കെടുത്തു. താനൊന്നും പറഞ്ഞില്ലെന്ന് വിശദീകരിക്കുകയും ചെയ്തു. ഇതെല്ലാം ഒത്തുതീര്‍പ്പ് ഫോര്‍മുലയുടെ ഭാഗമായിരുന്നു. എന്നിട്ടും ശ്രീധരനെതിരെ അച്ചടക്ക നടപടി എടുത്തു.
അതിനിടെ മന്ത്രി വീണാ ജോര്‍ജിന്റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫ് പുറമ്പോക്ക് കയ്യേറിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാവുകയാണ്. ഭൂമികയ്യേറ്റം ഇല്ലെന്ന് റവന്യൂ വകുപ്പ് കണ്ടെത്തി. ജോര്‍ജ് ജോസഫ് തന്റെ കെട്ടിടത്തിന്റെ മുന്നിലുള്ള സ്ഥലം കയ്യേറിയെന്നായിരുന്നു കോണ്‍ഗ്രസ് ഉന്നയിച്ച പ്രധാന ആരോപണം.
എന്നാല്‍ റവന്യൂ വകുപ്പ് ഭൂമി അളന്ന് തിട്ടപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജോര്‍ജ് ജോസഫും സി.പി.എം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് റവന്യൂ വകുപ്പ് പരിശോധന നടത്തിയത്. അതായത് മന്ത്രിയുടെ ഭര്‍ത്താവിന് ക്ലീന്‍ ചിറ്റ് കിട്ടുമ്പോഴാണ് ശ്രീധരനെതിരെ നടപടി എടുക്കുന്നത്.
ശ്രീധരനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്നും പഞ്ചായത്ത് പ്രിസഡന്റ് പദവിയില്‍ നിന്നും മാറ്റണമെന്നുമെല്ലാം അഭിപ്രായമുണ്ടായിരുന്നു. എന്നാല്‍ ലോക്‌സഭയില്‍ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായി. ഈ സാഹചര്യത്തില്‍ ജനകീയനായ ശ്രീധരനെതിരെ കുടത്ത നടപടി എടുക്കാനാകില്ലെന്ന് ഭൂരിപക്ഷം നിലപാട് എടുത്തു. ഇതു കൊണ്ടാണ് ഏറ്റവും ചെറിയ പാര്‍ട്ടി ശിക്ഷയായ താക്കീത് ശ്രീധരന് നല്‍കുന്നത്.
പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ കടുത്ത സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവിനെതിരായ ആരോപണങ്ങള്‍ വിഴുങ്ങി ശ്രീധരന്‍ രംഗത്ത് വന്നതും മുഖവിലയ്‌ക്കെടുത്തു. വിവാദ റോഡിന്റെ അലൈന്‍മെന്റോ ഡിപിആറോ ഇതുവരെ കണ്ടിട്ടുപോലുമില്ലെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. വിവാദങ്ങളില്‍ നിന്ന് തലയൂരാന്‍ സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു നേതാവിന്റെ മലക്കം മറിച്ചില്‍.
പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ തുറന്നടിച്ചതെല്ലാം കെകെ ശ്രീധരന്‍ തിരുത്തിയിരുന്നു. മന്ത്രി വീണ ജോര്‍ജ്ജിന്റെ ഭര്‍ത്താവ് ജോര്‍ജ്ജ് ജോസഫിന്റെ പേര് പോലും പ്രസംഗത്തില്‍ പറഞ്ഞില്ല. എന്തിന് വിവാദമായ ഏഴംകുളം – കൈപ്പട്ടൂര്‍ റോഡ് പദ്ധതിരേഖയോ അലൈന്‍മെന്റോ ഇതുവരെ കണ്ടിട്ടില്ലെന്നാണ് പഞ്ചായത്ത് പ്രസിഡന്റ് വിശദീകരിച്ചത്.
മന്ത്രിയുടെ ഭര്‍ത്താവ് ഇടപെട്ട് ഓടയുടെ ഗതിമാറ്റിച്ചെന്ന കെകെ ശ്രീധരന്റെ തുറന്നുപറച്ചില്‍ പാര്‍ട്ടിയെയും മന്ത്രിയെയും ഒരുപോലെ പ്രതിസന്ധിയിലാക്കിയരുന്നു. പിന്നാലെ കോണ്‍ഗ്രസ് അടക്കം സിപിഎമ്മിനെതിരെ റോഡ് അലൈന്‍മെന്റ് വിവാദം ആയുധമാക്കി. പ്രതിസന്ധി മറികടക്കാനായിരുന്നു കൊടുമണ്ണില്‍ സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചത്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു ഉദ്ഘാടകനായ യോഗത്തില്‍ നേതൃത്വം പറഞ്ഞതുപോലെ ശ്രീധരന്‍ എല്ലാം മാറ്റിപ്പറഞ്ഞു. വിവാദങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസുകാരനെന്ന് ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളും ആരോപിച്ചു.
അതേസമയം, കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ട് ചട്ടലംഘനം നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.ഓഫീസിന്റെ മുന്‍വശത്ത് അനധികൃത നിര്‍മാണം നടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ കോണ്‍ഗ്രസിന് നോട്ടീസ് നല്‍കാന്‍ പഞ്ചായത്തിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.