എസ്പിയെ അധിക്ഷേപിച്ചതിന് മാപ്പ് പറയണമെന്ന ആവശ്യം തള്ളി പി.വി. അന്‍വര്‍ എംഎല്‍എ. ഐപിഎസ് അസോസിയേഷന്‍ അങ്ങനെ ആവശ്യപ്പെടാന്‍ ഇടയില്ല. എസ്പിയാണ് മലപ്പുറം ജില്ലക്കാരോട് മാപ്പ് പറയേണ്ടത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ക്ക് താന്‍ പറഞ്ഞതിന്റെ അര്‍ഥമറിയാം. കൈക്കൂലി വാങ്ങില്ലായിരിക്കാം. പക്ഷേ അതിനപ്പുറമുള്ള അക്രമമാണ് അദ്ദേഹം ചെയ്യുന്നത്. പെറ്റിക്കേസുകള്‍ക്ക് ടാര്‍ഗറ്റ് വച്ച് നാട്ടുകാരെയും സഹപ്രവര്‍ത്തകരെയും ബുദ്ധിമുട്ടിക്കുകയാണ് .
പൊതുപ്രവര്‍ത്തകരെ ബഹുമാനിക്കാത്ത പ്രവണത പൊലീസിലുണ്ട്. ഇതിന് നേതൃത്വം നല്‍കുന്നയാളാണ് മലപ്പുറം എസ്.പി. മുഖ്യമന്ത്രിയോടുവരെ ഇദ്ദേഹം മോശമായി പെരുമാറിയേക്കും. പരിപാടിക്ക് അദ്ദേഹം വൈകിയെത്തിയത് മനഃപൂര്‍വമാണ്. മലപ്പുറം എസ്.പി നല്ല ഉദ്യോഗസ്ഥനല്ല, പൂജ്യം മാര്‍ക്കേയുള്ളൂ. അദ്ദേഹം ഈഗോയിസ്റ്റാണ്. അതുവച്ച് തന്‍റെ നെഞ്ചത്തു കയറേണ്ട. എസ്.പി ജനവിരുദ്ധനും രാഷ്ട്രീയതാല്‍പര്യംവച്ച് പെരുമാറുന്നയാളുമാണ്. എന്‍റെ വീട്ടുകാര്യത്തിന് അദ്ദേഹത്തിന്‍റെയടുത്ത് പോയിട്ടില്ലെന്നും എംഎല്‍എ പറഞ്ഞു.
മലപ്പുറം എസ്. പിയെ പൊതുവേദിയില്‍ അധിക്ഷേപിച്ചതില്‍ പരസ്യമായി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ രംഗത്തെത്തിയതില്‍ പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
പി.വി അൻവർ മാപ്പ് പറയണമെന്ന് ഐ.പി.എസ് അസോസിയേഷൻ
മലപ്പുറം എസ് പി ശശിധരനെയും ഐപിഎസ് ഉദ്യോഗസ്ഥരെയും അപഹസിച്ച് അന്‍വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ അനാവശ്യവും വിഷമം ഉണ്ടാക്കുന്നതുമാണെന്ന് ഐപിഎസ് അസോസിയേഷന്‍ പ്രസ്താവനയില്‍ വിമര്‍ശിച്ചു. ജനങ്ങള്‍ തെരുവിലിറങ്ങിയ ബംഗ്ലാദേശിലെ സാഹചര്യം ഉദാഹരിച്ച് എസ് പിയെ ഫാസിസ്റ്റ് എന്ന് അന്‍വര്‍ വിളിച്ചെന്നും അസോസിയേഷന്‍ വിമര്‍ശിച്ചു. നിയമവിരുദ്ധമായി എസ്പിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് അന്‍വര്‍ തന്നെ പൊതുവേദിയില്‍ സമ്മതിക്കുന്നതാണ് പരാമര്‍ശങ്ങളെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തി. മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളിലേക്ക് പോകുമെന്ന് ഐപിഎസ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കി.
പൊലീസ് അസോസിയേഷൻ സമ്മേളനത്തിൽ മലപ്പുറം ജില്ലാ പൊലീസ് മേധാവി ശശിധരനെതിരെ നടത്തിയ പരാമർശങ്ങളിൽ പി.വി അൻവർ എം.എൽ.എ മാപ്പ് പറയണമെന്ന് ആവശ്യം. ഐ.പി.എസ് അസോസിയേഷന്റെ കേരള ചാപ്റ്ററാണ് ആവശ്യം ഉന്നയിച്ചത്. അപകീർത്തിപരവും ദുരുദ്ദേശ്യപരവുമായ പരാമർശങ്ങളിൽ മാപ്പ് പറയണമെന്നാണ് ആവശ്യം.
അന്‍വറിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല, അത്യന്തം അപകടകരമാണെന്നും ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ‘എം.എല്‍.എ.യുടെ പരസ്യമായ അഭിപ്രായപ്രകടനം ഏറെ അപകടകരവും അനാവശ്യവുമാണ്. അദ്ദേഹം ജില്ലാ പോലീസ് മേധാവിയെ ഫാസിസ്റ്റായി മുദ്രകുത്തി, സാഹചര്യത്തെ ബംഗ്ലാദേശിനോട് ഉപമിച്ചു. അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായത്’, ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
അതേസമയം, വിമർശനങ്ങളോട് മാപ്പുകൾ പങ്കുവെച്ചായിരുന്നു പി.വി അൻവറിന്റെ മറുപടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. കേരളത്തിന്റേയും മലപ്പുറത്തിന്റേയും നിലമ്പൂരിന്റേയും മാപ്പുകളാണ് അദ്ദേഹം പങ്കുവെച്ചത്.
‘കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്..??’ എന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളോടൊപ്പം കുറിച്ചു.