Breaking news
13 Oct 2024, Sun

പെൺകുട്ടികളുടെ ലൈംഗികതൃഷ്ണ; കൽക്കട്ട ഹൈക്കോടതിയുടെ വിചിത്രവിധി റദ്ദാക്കി സുപ്രീം കോടതി

ന്യൂഡൽഹി: കൗമാരക്കാരികൾ ലൈംഗികതൃഷ്ണ നിയന്ത്രിക്കണമെന്നും സ്ത്രീകളെ ബഹുമാനിക്കാൻ ആൺകുട്ടികളെ പരിശീലിപ്പിക്കണമെന്നും നിരീക്ഷിച്ച കൽക്കട്ട ഹൈക്കോടതിവിധി റദ്ദാക്കി സുപ്രീംകോടതി. പോക്സോ കേസിൽ 20 വർഷം തടവിനുശിക്ഷിക്കപ്പെട്ട പ്രതിയെ വെറുതേവിട്ട ഹൈക്കോടതി ഉത്തരവാണ് ജസ്റ്റിസ് എ.എസ്. ഓക അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

കൗമാരക്കാരികൾ ലൈംഗികതൃഷ്ണ നിയന്ത്രിക്കണമെന്നും രണ്ടുമിനിറ്റിന്റെ ആഹ്ലാദം നോക്കരുതെന്നും മറ്റുമാണ് ഒക്ടോബർ 18-ന്റെ ഹൈക്കോടതിവിധിയിൽ നിരീക്ഷിച്ചത്. പരസ്പരസമ്മതത്തോടെയാണ് പെൺകുട്ടിയുമായി പ്രതി ബന്ധപ്പെട്ടതെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ശിക്ഷ റദ്ദാക്കിയത്.

#Pocsocase #supremecourt #kolkata high court

പോക്സോ കേസുകൾ എങ്ങനെ കൈകാര്യംചെയ്യണമെന്ന നിർദേശങ്ങളും സുപ്രീംകോടതി പുറത്തിറക്കി. കോടതിയുത്തരവുകൾ എങ്ങനെയെഴുതണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് ഓക പറഞ്ഞു. വിഷയത്തിൽ സ്വമേധയാ ഇടപെട്ടാണ് സുപ്രീംകോടതിയുടെ നടപടി.

Sexual desire of girls Supreme Court overturned the verdict

മുൻപ് കേസ്‌ പരിഗണിച്ചപ്പോൾ ഹൈക്കോടതിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ജഡ്ജിമാർ അവരുടെ വ്യക്തിപരമായ അഭിപ്രായവും സദാചാരപ്രസംഗവും നടത്തേണ്ടതില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. കൗമാരക്കാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാണ് ഹൈക്കോടതി നടത്തിയതെന്നും ബെഞ്ച് പറഞ്ഞു.