Breaking news
8 Oct 2024, Tue

മുംബൈ- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചെന്നു സന്ദേശം; തിരുവനന്തപുരത്ത് പറന്നിറങ്ങി; സന്ദേശം വ്യാജമെന്ന് സൂചന

മുംബൈ- തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വെച്ചെന്നു സന്ദേശം. മുംബൈയിൽ നിന്നും 5. 45 നു പുറപ്പെട്ട വിമാനത്തിന് ആയിരുന്നു ബോംബ് ഭീഷണി.

വ്യാജ സന്ദേശമെന്നാണ് നിഗമനം. എങ്കിലും സുരക്ഷാ ക്രമീകരണങ്ങളെല്ലാം ഒരുക്കിയായിരുന്നു ലാന്‍ഡിംഗ്. എമര്‍ജന്‍സി ലാന്‍ഡിംഗിന് സമാനമായ സുരക്ഷാ ക്രമീകരണം ഒരുക്കിയിരുന്നു. പരിശോധനയില്‍ ബോംബൊന്നും കിട്ടിയില്ല.