തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി തുടരുമ്പോള്‍ സിനിമാ രംഗത്തെ ഇടതുസഖാക്കളും വിമര്‍ശനങ്ങളുമായി രംഗത്ത്. സര്‍ക്കാരിനെതിരെ സംവിധായകനും ഇടതുസഹയാത്രികനുമായ ആഷിക് അബവും രംഗത്തുവന്നു. #Hema committee, #ashiq Abu, #pinarayi Vijayan
അനീതി നടന്നതായി ബോധ്യപ്പെട്ടിട്ടും ഇടതുപക്ഷ സര്‍ക്കാരിന് എങ്ങനെ നിശബ്ദമായിരിക്കാന്‍ കഴിയുന്നുവെന്ന് ആഷിക് അബു ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് സാമാന്യബുദ്ധിയില്‍ ആലോചിച്ചാല്‍ മനസിലാകാത്ത ഒരുപാട് കാര്യങ്ങളുണ്ട്. രാവിലെ വിവരാവകാശ കമ്മീഷന്‍ കൊടുക്കണമെന്ന് പറഞ്ഞ ഭാഗം കൊടുക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായി. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചുവെന്ന് മനസിലാകുന്നില്ല.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് എല്ലാ ഭാഗങ്ങളില്‍നിന്നുമുള്ള സമ്മര്‍ദ്ദം സര്‍ക്കാരിനു മേലുണ്ട്. സര്‍ക്കാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ഇതിനു വഴങ്ങുന്നുമുണ്ട്. മറ്റുള്ള ഒരു വിശദീകരണവും വിശ്വസനീയമായി തോന്നുന്നില്ല. സര്‍ക്കാരിന് ഒളിപ്പിക്കാന്‍ ഒന്നുമില്ലെന്ന വാദമാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് അപ്പോള്‍ പിന്നെ ഒളിപ്പിക്കുന്നത് ആരാണെന്നും ആഷിക് അബു ചോദിച്ചു.
സര്‍ക്കാരിന്റെ ഭാഗത്തുള്ള ആരാണ് ലൈംഗികാതിക്രമം ഉണ്ടെന്ന ഉള്ളടക്കമുള്ള റിപ്പോര്‍ട്ട് വായിച്ചത്? അപ്പോള്‍ അതൊരു ക്രിമിനല്‍ കുറ്റമാണെന്നു ബോധ്യപ്പെട്ടിരുന്നില്ലേ? സര്‍ക്കാരിന് ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കാമായിരുന്നല്ലോ. സാങ്കേതികത്വം മറിക്കടക്കാനുള്ള നിയമപരിജ്ഞാനം ഇല്ലാത്തവരാണോ സര്‍ക്കാരില്‍ ഉള്ളതെന്നും ആഷിക് അബു ചോദിച്ചു.
മിടുക്കരായ മന്ത്രിമാരുള്ള സര്‍ക്കാരാണിത്. എന്നിട്ടും എന്തുകൊണ്ടിങ്ങനെയെന്നു മനസിലാകുന്നില്ല. സര്‍ക്കാര്‍ ഇടപെടുന്നതിന് പകരം മാറിനിന്നു. അതുതന്നെ കുറ്റകരമായ അനാസ്ഥയാണ്. ഞാനും ഇടതുപക്ഷ സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ്. ഒരു അനീതി നടന്നു എന്ന് ബോധ്യപ്പെട്ടാല്‍ ഇങ്ങനെയാണോ ഇടതുപക്ഷം പ്രവര്‍ത്തിക്കേണ്ടത്? ഈ റിപ്പോര്‍ട്ട് വായിച്ച അന്ന് മുഖ്യമന്ത്രിയോ ബന്ധപ്പെട്ട മന്ത്രിമാരോ ഒരു പത്രസമ്മേളനം നടത്തിയിരുന്നെങ്കില്‍ ചിത്രം മാറിയേനെ. തോറ്റുപോകുമെന്ന് ഉറപ്പായിരുന്നാല്‍പോലും കോടതിയെ സമീപിച്ചാല്‍ പോലും സര്‍ക്കാരിന് അഭിമാനിക്കാമായിരുന്നു. കുറ്റകരമായ ഈ അനാസ്ഥയ്ക്ക് സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും. ഇത്ര ഇച്ഛാശക്തിയുള്ള ഒരു സര്‍ക്കാരിനെ പോലും കുഴിയില്‍ ചാടിക്കാന്‍ പവര്‍ ഗ്രൂപ്പുകള്‍ക്ക് കഴിഞ്ഞുവെന്നും ആഷിക്ക് അബു വ്യക്തമാക്കി.
#Hema committee, #ashiq Abu, #pinarayi Vijayan ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നേരത്തെ മന്ത്രിസഭയില്‍ തന്നെ പലരും പലതട്ടിലാണ്. കെ എന്‍ ബാലഗോപാല്‍ അടക്കമുള്ളവര്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിനെ അനുകൂലിച്ചുരംഗത്തുവന്നിരുന്നു. അതേസമയം ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടതില്‍ വീണ്ടും സര്‍ക്കാര്‍ അട്ടിമറിയെന്ന് ആരോപണം ശക്തമാണ്. റിപ്പോര്‍ട്ടില്‍ വിവരാവകാശ കമ്മീഷന്‍ ഒഴിവാക്കേണ്ട എന്നു പറഞ്ഞ ഭാഗം ഒഴിവാക്കുകയും ഒഴിവാക്കണം എന്നുപറഞ്ഞ ഭാഗം ഉള്‍പ്പെടുത്തുകയും ചെയ്തു എന്നതാണ് പുതിയ വിവാദത്തിന് കാരണം.
#Hema committee, #ashiq Abu, #pinarayi Vijayan