മലപ്പുറം: 2023ൽ മഞ്ചേരിയിൽ നടന്ന സന്തോഷ് ട്രോഫി ഫൈനൽ മത്സരം കാണാൻ ടിക്കറ്റ് എടുത്തിട്ടും പയ്യനാട് സ്റ്റേഡിയത്തിലേക്ക് പ്രവേശനം ലഭിക്കാത്തവർക്ക് നഷ്ടപരിഹാരം നൽകാൻ വിധി. കളി കാണാനാകാതെ മടങ്ങിയവർക്ക് ടിക്കറ്റ് തുക തിരിച്ച് നൽകാനും 10,000 രൂപ നഷ്ടപരി ഹാരം നൽകാനും ജില്ല ഉപഭോക്ത്യ തർക്ക പരിഹാര കമീഷൻ ഉത്തരവിട്ടു. 30 ദിവസത്തിനകം നഷ്ടപരിഹാര തുക നൽകണമെന്നും ഇല്ലെങ്കിൽ ഒമ്പത് ശതമാനം പലിശ ഈടാക്കാമെന്നും കെ.മോഹൻ ദാസ് പ്രസിഡൻറും സി. പ്രീ തി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളായ കമ്മീഷൻ അറിയിച്ചു.
കാവനൂർ സ്വദേശി കെ.പി മുഹമ്മദ് ഇഖ്ബാൽ, കൊല്ലം സ്വദേശി മനോഷ് ബാബു, നസീം കരിപ്പകശ്ശേരി എന്നിവരാണ് ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ, മലപ്പുറം ജില്ല സ്പോർട്‌സ് കൗൺസിൽ എന്നിവരെ എതിർ കക്ഷികളാക്കി പരാതി നൽകിയത്. Santosh trophy
2022 ൽ മലപ്പുറം ആദ്യമായി ആതിഥേയത്വം വഹിച്ച സന്തോഷ് ട്രോഫി മത്സരങ്ങൾ കോട്ടപ്പടിയിലും പയ്യനാട് സ്റ്റേഡിയത്തിലുമായാണ് നടന്നത്. മെയ് രണ്ടിനാണ് കേരളം – ബംഗാൾ മത്സരം നടന്നത്. Santosh trophy