Breaking news
4 Oct 2024, Fri

ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ല, CMDRF ൽ സംഭാവന നൽകും – ചവറ ജയകുമാർ

അഞ്ച് ദിവസത്തിൽ താഴെ ശമ്പളം നൽകുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാൽ സാലറി നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ലെന്നും കേരള NGO അസോസിയേഷ

ശമ്പളം നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കിലെന്നും കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അറിയിച്ചു.

വയനാട് ദുരിതാശ്വാസ ഫണ്ടിൽ ജീവനക്കാർ നൽകേണ്ട സംഭാവന നിർബന്ധമല്ല എന്ന് ഉത്തരവിൽ പറയുമ്പോഴും ഓഫീസ് മേധാവികൾ വഴി ശമ്പളം നിർബന്ധമാക്കുന്നതിൽ പ്രതിഷേധിച്ച് സമ്മതപത്രം കൊടുക്കേണ്ടതില്ലെന്നും അഞ്ച് ദിവസത്തിൽ താഴെ ശമ്പളം നൽകുന്നതിനായി ഉത്തരവ് ഭേദഗതി ചെയ്ത് ഇറക്കാത്തതിനാൽ സാലറി നിർബന്ധപൂർവ്വം പിടിക്കുന്നതിൽ സഹകരിക്കില്ലെന്നും കേരള NGO അസോസിയേഷന്റെ സംസ്ഥാന ഭാരവാഹി യോഗത്തിൽ തീരുമാനിച്ചു.

എന്നാൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ മേപ്പാടി ഉരുൾപ്പൊട്ടലിൽ സർവ്വതും നഷ്ട്ടപ്പെട്ടവരെ ചേർത്ത് പിടിക്കാൻ തങ്ങളാലാവുന്നത് ചെയ്യാൻ സംഘടനാംഗങ്ങൾ CMDRF ലേക്ക് കഴിവിൻ്റെ പരമാവധി തുക സംഭാവന നൽകുവാനും അസോസിയേഷൻ നേരിട്ട് തന്നെ വയനാട് പുനരധിവാസ പദ്ധതിയിൽ 5 വീടുകൾ നിർമ്മിച്ച് നൽകുവാനും തീരുമാനമായി.

സംസ്ഥാന ഭാരവാഹി യോഗത്തിൽ ജനറൽ സെക്രട്ടറി എ.എം. ജാഫർഖാൻ , സംസ്ഥാന ട്രഷറർ എം.ജെ തോമസ് ഹെർബിറ്റ്
വൈസ് പ്രസിഡൻ്റുമാരായ
ജി.എസ് ഉമാശങ്കർ , എ.പി സുനിൽ, കെ.കെ രാജേഷ് ഖന്ന സെക്രട്ടറിമാരായ രഞ്ചു കെ മാത്യു, വി.പി ബോബിൻ, ബി പ്രദീപ് കുമാർ, എം.പി ഷനിജ് , കെ.പി വിനോദ്, കെ പ്രദീപൻ, വി.എൽ രാകേഷ് കമൽ എന്നിവർ പങ്കെടുത്തു.