Breaking news
4 Oct 2024, Fri

ടിവി റീചാർജ് ചെയ്യാൻ വൈകി; ജീവനൊടുക്കാൻ ശ്രമിച്ച 4-ാം ക്ലാസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു

കഴിഞ്ഞ ഞായറാഴ്ച  ആണ് സംഭവം നടന്നത്. കാർത്തിക് അമ്മയോട് ടിവി റീചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വൈകിട്ടേക്കേ റീച്ചാർജ്ജ് ചെയ്തു തരാൻ സാധിക്കു എന്ന് അമ്മ മറുപടി പറഞ്ഞു. ഉടൻ തന്നെ കാർത്തിക്ക്  ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. 

ഹരിപ്പാട്: ടിവി റീചാർജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഹരിപ്പാട് മുട്ടം വിളയിൽ ബാബു-കല ദമ്പതികളുടെ മകൻ കാർത്തിക്ക് (9) ആണ് മരിച്ചത്. 

സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കാർത്തിക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം  രാത്രിയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടം എധീന സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.