ഒരു ഫോട്ടോഗ്രാഫറില്‍ നിന്ന് എന്റെ ഫോണ്‍ നമ്പർ എന്റെ അനുവാദമില്ലാതെ സംഘടിപ്പിച്ച റിയാസ് ഖാൻ പാതിരാത്രിയില്‍ വിളിക്കുകയായിരുന്നു. നിങ്ങള്‍ക്ക് സെക്സ് ചെയ്യാൻ ഇഷ്ടമാണോ, നിങ്ങളുടെ ഇഷ്ടപ്പെട്ട പൊസിഷൻ എന്താണ് എന്നൊക്കെ ചോദിച്ചു. വൃത്തികേട് തുടര്‍ച്ചയായി പറയുകയുമായിരുന്നു. പിന്നെ പറഞ്ഞു നിങ്ങള്‍ക്ക് ഇഷ്ടമില്ലെങ്കില്‍ കുഴപ്പമില്ല. താന്‍ ഒന്‍പത് ദിവസം കൊച്ചിയില്‍ ഉണ്ട്. നിങ്ങളുടെ ഫ്രന്റ്‌സ് ആരെങ്കിലും ഉണ്ടെങ്കില്‍ ഒപ്പിച്ചുതന്നാല്‍ മതിയെന്ന പറഞ്ഞതായും രേവതി മാധ്യമങ്ങളോട് പറഞ്ഞു.
ഫോണ്‍ വെച്ചിട്ട് പോയാല്‍ പോരെ എന്ന് കേള്‍ക്കുന്നവർക്ക് തോന്നാം. പക്ഷേ, ഞാൻ ഷോക്കായിട്ട് ഇരിക്കുവായിരുന്നു. ഞാൻ ചെറിയ കുട്ടിയായിരുന്നു അന്ന് – രേവതി സമ്പത്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വെളിപ്പെടുത്തി.
നിരവധി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ വിളിച്ച് ചില ആളുകള്‍ക്ക് വഴങ്ങാന്‍ പറഞ്ഞതായും നടി പറഞ്ഞു. നിരവധി തവണ പരാതി നല്‍കിയെങ്കിലും കാര്യമുണ്ടായില്ല. ഒപ്പമുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നതല്ലാതെ അതുകൊണ്ട് ഒരു ഗുണവുമില്ല. ഇവിടുത്തെ പൊലീസുകാര്‍ ഇത്തരം കാര്യങ്ങളില്‍ സീറോയാണെന്നും നടി പറഞ്ഞു