റിയാദ്: രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിന് റിയാദ് ഇന്ത്യന്‍ ഫ്രണ്ട്സ്ഷിപ് അസോസിയേഷന്‍ (റിഫ) പ്രഖ്യാപിച്ച ‘റിഫ പുരസ്‌കാര’ മാണ് വിവാദത്തിലായത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് പുല്ലുവില കൊടുക്കുന്ന ഒരുവിഭാഗം ആളുകള്‍ ഇപ്പോഴും മലയാളി സമൂഹത്തിലുണ്ട്. അത്തരക്കര്‍ അസഹിഷ്ണുതയോടെ പെരുമാറുന്നത് ഇടക്കിടെ കാണാറുമുണ്ട്. അത്തരക്കാരായ ഒരു കൂട്ടം തീവ്ര മതമൗലികവാദികളുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് അഡ്വ. എ ജയശങ്കറിന് പുരസ്‌ക്കാരം പ്രഖ്യാപിച്ചവര്‍ സംഘാടകര്‍ വെട്ടില്‍. #RIFA AWARD controversy, #Jayasankar
പുരസ്‌ക്കാരം പ്രഖ്യാപിച്ചതിന് പിന്നാലെ, സംഘാടകര്‍ കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വരികയാിരുന്നു. ഒരു വിഭാഗം മതമൗലികവാദികളായിരുന്നു ഈ സൈബര്‍ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്. ഇതോടെ കടുത്ത പ്രതിസന്ധിയിലായത് പുരസ്‌ക്കാരം പ്രഖ്യാപിച്ച സംഘാടകരാണ്.
സംഘാടകര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം പരിധിവിട്ടതാണ് പരിപാടി റദ്ദാക്കാന്‍ കാരണമെന്നാണ് സൂചന. ആഗസ്ത് 30ന് ബത്ഹ ഡി-പലസ് ഓഡിറ്റോറിയത്തില്‍ പരിപാടി നടത്തുമെന്നാണ് അറിയിച്ചിരുന്നത്. ജയശങ്കര്‍ പങ്കെടുക്കുന്ന വാര്‍ത്താ സമ്മേളനവും സംഘാടകര്‍ വിളിച്ചിരുന്നു. എന്നാല്‍, പുരസ്‌ക്കാരം പ്രഖ്യാപിച്ചതു മുതല്‍ ജയശങ്കര്‍ സൗദി വിരോധിയാണെന്ന് പറഞ്ഞു കൊണ്ടാണ് ഇക്കൂട്ടര്‍ രംഗത്തുവന്നത്. ജയശങ്കറിനെ ആക്രമിക്കണമെന്നും ജയിലില്‍ അടക്കണമെന്നും ആഹ്വാനങ്ങളുണ്ടായി. ഇതോടെയാണ് പരിപാടി ഉപേക്ഷിച്ചതായി സംഘാടകര്‍ ജയശങ്കറിനെ അറിയിച്ചത്.#RIFA AWARD controversy, #Jayasankar
സാമൂഹിക, സാംസ്‌കാരിക രംഗത്തെ ക്രിയാത്മക ഇടപെടലുകള്‍ പരിഗണിച്ച് 50,000 രൂപയും പ്രസംശാ ഫലകവും അടങ്ങുന്ന പുരസ്‌കാരമാണ് ജയശങ്കറിന് സമ്മാനിച്ചത്. മൂന്ന് പതിറ്റാണ്ടായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന ജയശങ്കര്‍ സാമൂഹിക വിമര്‍ശകന്‍, രാഷ്ട്രീയ നിരീക്ഷകന്‍, ഗ്രന്ഥകര്‍ത്താവ്, നിരൂപകന്‍, മാധ്യമ പ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചയാളാണണെന്നും റിഫ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു. റസൂല്‍ സലാം (പ്രസിഡന്റ്), ജേക്കബ് കാരത്ര (സെക്രട്ടറി) എന്നിവരുടെ പേരിലാണ് പോസ്റ്റര്‍ പ്രസിദ്ധീകരിച്ചത്.
ഈ പോസ്റ്ററിന് പിന്നാലെ പ്രസിഡന്റ് ഫെയ്സ്ബുക്ക് പേജില്‍ ജയശങ്കറിനെ അവാര്‍ഡിന് തെരഞ്ഞെടുത്തത് തളളിപ്പറഞ്ഞിരുന്നു. ഇതു വിവാദമായതിനു പിന്നാലെ സംഘാടകര്‍ക്കും ജയശങ്കറിനുമെതിരെ സൈബര്‍ ആക്രമണം അതിരുവിട്ടു. പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. ഹരീഷ് വാസുദേവ്, സാമൂഹിക നിരീക്ഷകന്‍ എംഎന്‍ കാരശേരി എന്നിവര്‍ക്ക് റിഫ നേരത്തെ പുരസ്‌കാരം സമ്മാനിച്ചിട്ടുണ്ട്. മൂന്നാമത് പുരസ്‌കാരത്തിനാണ് ജയശങ്കറെ തെരഞ്ഞെടുത്തത്.
സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യന്‍ ജനാധിപത്യം; അതിജീവനും ഭാവിയും എന്ന വിഷയത്തില്‍ നടക്കുന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം അവതരിപ്പിക്കാനാണ് ജയശങ്കറിനെ ക്ഷണിച്ചത്. ചാനല്‍ ചര്‍ച്ചകളില്‍ സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെയും രൂക്ഷ വിമര്‍ശനം നടത്തുന്ന ജയശങ്കറിനെ റിയാദില്‍ കൊണ്ടുവരുന്നതിനെതിരെ സൗദിയിലെ ഇടതു അനുഭാവികളും വിമര്‍ശനവുമായി രംഗത്തുവന്നു. ഇതിനിടെയാണ് മൗലികവാദികളും വിമര്‍ശനവുമായി രംഗത്തെത്തിയത്.
26 വര്‍ഷമായി സൗദി അറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍. റിഫയുടെ സാമൂഹിക സാംസ്‌കാരിക പ്രതിബദ്ധതയുടെ തുടര്‍ച്ചയാണ് ഈ പുരസ്‌ക്കാര പ്രഖ്യാപനം. ഇതാണ് വിവാദത്തിലായത്.#RIFA AWARD controversy, #Jayasankar