നടനും എം.എല്‍.എയുമായ മുകേഷിനെതിരായ ലൈംഗികാരോപണത്തില്‍ തൃശ്ശൂര്‍ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പ്രതികരണത്തെ തള്ളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. പാര്‍ട്ടി നിലപാട് പറയാന്‍ തത്കാലം ചുമതലപ്പെടുത്തിയിരിക്കുന്നത് പാര്‍ട്ടി അധ്യക്ഷനെയാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
പാര്‍ട്ടി നിലപാടിനോട് ചേര്‍ന്നുപോവുക എന്നതാണ് എല്ലാപാര്‍ട്ടി പ്രവര്‍ത്തകരും ചെയ്യേണ്ടത്. ചലച്ചിത്ര നടനെന്ന നിലയില്‍ സുരേഷ് ഗോപിയുടെ സ്വതന്ത്രമായ അഭിപ്രായത്തെ വിലകുറച്ച് കാണുന്നില്ല. അദ്ദേഹം ബഹുമാന്യനായ എം.പിയാണ്, ചലച്ചിത്ര നടന്‍കൂടിയാണെന്നും കെ. സുരേന്ദ്രന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടിയുടെ നിലപാട് മുകേഷ് രാജിവെക്കണമെന്നാണ്. ആ നിലപാടില്‍ മാറ്റമില്ല. പാര്‍ട്ടിയുടെ നിലപാടാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.