Breaking news
8 Oct 2024, Tue

ഇപി ജയരാജനെ നീക്കിയത് ബി ജെ പിയുമായി ധാരണയുണ്ടാക്കിയത് പുറത്തുവന്നതു കൊണ്ട്: രമേശ് ചെന്നിത്തല

ബി ജെ പിയുമായി ധാരണയുണ്ടാക്കിയത് പുറത്തുവന്നതു കൊണ്ടാണ് ഇപി ജയരാജനെ LDF കൺവീനർ സ്ഥാനത്ത് നിന്നും നീക്കിയത്. ധാരണ പുറത്തുവന്നില്ലായിരുന്നുവെങ്കിൽ ആ സ്ഥാനത്ത് തുടരുമായിരുന്നു. ബി ജെ പിയുമായി ധാരണയുണ്ടാക്കിയത് പുറത്തുവന്നതിന്റെ ഇരയാണ് ഇ.പി.ജയരാജൻബി ജെ പി ബന്ധം തുടരവേ. പിടിക്കപ്പെട്ടപ്പോൾ ഉണ്ടായ ജാള്യത മറയ്ക്കാനാണ് ഈ പുറത്താക്കൽ.

https://youtu.be/EE1jkwLEUys?si=AhMsdTWJlG9UQON6

കേരളാ പോലീസ് രാജ്യത്തിനു മാതൃകയായിട്ടുള്ള സംവിധാനമായിട്ടാണ് കണകാക്ക പ്പെട്ടിരുന്നത്. ദീർഘകാലം എസ്.പിയായിരുന്ന ഒരാൾ വെളിപ്പെടുത്തുന്നത് കേരളാ പോലീസ് നേരിടുന്ന ഗുരുതരമായ അവസ്ഥയാണ് ചൂണ്ടികാണിക്കുന്നത്. ഒരു കാലത്തുമില്ലാത്ത വിധം കേരളാ പോലിസിൽ നടമാടുന്ന പ്രശ്നങ്ങളിലെ മഞ്ഞ് മലയുടെ ഒരറ്റം മാത്രമാണിത്. പി.വി. അൻവർ ഭരണകക്ഷിയുടെ ഒരു എം എൽ എയാണ് , അദ്ദേഹത്തോട് ദീർഘകാലം SP യായിരിക്കുന്ന വ്യക്തി പോലീസിനകത്ത് നടക്കുന്ന ഗുരുതരമായ സംഭവങ്ങൾ പറയുമ്പോൾ ആഭ്യന്തര വകുപ്പ് ഒരു നാഥനില്ല കളരിയാന്ന് എന്ന് നമ്മൾ വിചാരിക്കണം. ഈ വകുപ്പിനെ നിയന്ത്രിക്കാൻ ആരുമില്ലാതായിരിക്കുന്നു ഇവരാണ് വളരെ പ്രമാദമായ കേസുകൾ അന്വേഷിക്കുന്നത് ഇത് ഗൗരവ്വത്തോടെ കാണേണ്ട കാര്യമാണ്. കേരളാ പോലീസിന്റെ വിശ്വാസ്യത ഇടതുമുന്നണി ഭരണത്തിൽ തകർന്നിരിക്കുന്നു വകുപ്പിൽ ചോദിക്കാനും പറയാനും ആരുമില്ല: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ നേതൃത്വത്തി ചുള്ള ഒരു ഗ്യാങാണ് കേരളത്തിൽ പോലീസിനെ ഭരിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് നമ്മൾ കണ്ടു കൊണ്ടിരിക്കുന്നത്, ഒരു IPS ഉദ്യോഗസ്ഥൻ ഒരടിസ്ഥാനവുമില്ലാതെ ഇത്രയും കാര്യങ്ങൾ പറയില്ലല്ലോ? കേരള പോലീസിൽ നടന്നുകൊണ്ടിരിക്കുന്ന അഴിമതിയും കൊള്ളയും ജീർണ്ണതയും ഇതോടെ പുറത്തു വന്നു കഴിഞ്ഞു. ഇതിനെല്ലാം മൊത്തത്തിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടിയിരിക്കുന്നു ഒരു കാലത്തും ഒരാഭ്യന്തര മന്ത്രിമാരുടയും കാലത്തും ഇല്ലാഞ്ഞ സംഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതെല്ലം ആഭ്യന്തര വകുപ്പിനും പോലീസിനും നാണകേടാണ് ഇതിനുത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാകത്തത് എന്താണ് എന്നതാണ് ചോദ്യം

BJP യുമായി സിപിഎം നുള്ള ബന്ധത്തിന്റെ ഏറ്റവും വലിയ പാലം മുഖ്യമന്ത്രിയാണ്. പ് ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ചെയ്യാൻ പാടില്ലാത്ത കാര്യമാണ് പ്രധാനമന്ത്രിയെ സന്ദർശിച്ചപ്പോൾ നാം കണ്ടത് പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ രൂപമാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് സമ്മാനിച്ചത് ഇത് എന്ത് സന്ദേശമാണ് നൽകുന്നത്. ഏതു രീതിയിലാണ് നാം ഇതിനെ കാണേണ്ടത്