Breaking news
4 Oct 2024, Fri

കുറ്റസമ്മതം? ; 99 -ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം

ഇസ്ലാമാബാദ്: 1998 ല്‍ നടന്ന കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന് പരസ്യമായി സമ്മതിച്ച് പാകിസ്ഥാന്‍ സൈന്യം. പ്രതിരോധ ദിനവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ പാകിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ അസിം മുനീറാണ് തുറന്നുപറഞ്ഞത്.

പാകിസ്ഥാന്‍ സമൂഹം, ധീരരുടെ സമൂഹമാണ്. അവര്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അതിന് നല്‍കേണ്ട വിലയും മനസ്സിലാക്കുന്നുവെന്ന് അസിം മുനീര്‍ പറഞ്ഞു. 1948, 1965, 1971 വര്‍ഷങ്ങളില്‍ ആകട്ടെ, അല്ലെങ്കില്‍ 1999 ലെ കാര്‍ഗില്‍ യുദ്ധമാകട്ടെ, ആയിരക്കണക്കിന് സൈനികര്‍ അവരുടെ ജീവന്‍ രാജ്യത്തിനും ഇസ്ലാമിനും വേണ്ടി ബലിയര്‍പ്പിച്ചു, അസിം മുനീര്‍ പറഞ്ഞു.

ഇതാദ്യമായാണ് ഔദ്യോഗിക സ്ഥാനം വഹിക്കവേ ഒരു പാകിസ്ഥാന്‍ സൈനിക മേധാവി, സൈന്യത്തിന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കുണ്ടെന്ന കാര്യം പരസ്യമായി സമ്മതിക്കുന്നത്. കാര്‍ഗില്‍ യുദ്ധത്തില്‍ പാക് സൈന്യം നേരിട്ട് പങ്കെടുത്തിട്ടില്ലെന്നായിരുന്നു ദീര്‍ഘകാലമായി പാകിസ്ഥാന്റെ വാദം.