ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് 701 കോടിയുടെ കച്ചവടം
സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പനയിൽ കുറവ്. ഉത്രാടം വരെയുള്ള ഒന്‍പത് ദിവസങ്ങളില്‍ നടന്നത് 701 കോടിയുടെ വിൽപ്പനയാണ്. കഴിഞ്ഞ വർഷം ഈ ദിവസങ്ങളില്‍ 715 കോടിയുടെ മദ്യം വിറ്റിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് വില്‍പ്പനയില്‍ ഇത്തവണ രേഖപ്പെടുത്തിയത്.
അതേസമയം, സംസ്ഥാനത്ത് ഉത്രാട ദിവസത്തെ മദ്യ വിൽപ്പനയിൽ 4 കോടിയുടെ വർധനയാണ് ഉണ്ടായത്. 124 കോടി രൂപയുടെ മദ്യമാണ് ഉത്രാട ദിവസം വിറ്റത്. ഇന്ന് ബെവ്കോ അവധിയായ സാഹചര്യത്തിൽ നാളെയും മറ്റന്നാളുമുള്ള മദ്യ വിൽപ്പനയുടെ കണക്ക് കൂടി ഉൾപ്പെടുത്തിയാണ് അന്തിമമായി എത്രയെന്ന് കണക്കാക്കുന്നത്.
മദ്യവിൽപ്പനയിൽ കുറവ് ഉണ്ടായതുമായി ബന്ധപ്പെട്ട് ബെവ്കോ പരിശോധന ആരംഭിച്ചു. ഇത്തവണ ബാറുകളുടെ എണ്ണത്തിലും വർധനവുണ്ട്. സംസ്ഥാനത്ത് 850ലധികം ബാറുകളാണ് പ്രവർത്തിക്കുന്നത്.