പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് വസിതി
മുംബൈയിൽ വീണ്ടും ആഡംബര വസിതി സ്വന്തമാക്കി നടൻ പൃഥ്വിരാജ്. 30 കോടിയുടെ ആഡംബര വസിതിയാണ് താരം സ്വന്തമാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ബാന്ദ്രയിലെ പാലി ഹില്ലിലാണ് താരം ബംഗ്ലാവ് സ്വന്തമാക്കിയിരിക്കുന്നത്. 2971 ചതുരശ്രയടി വിസ്തൃതിയുള്ള ഫ്ലാറ്റാണ് പൃഥ്വിരാജ് സ്വന്തമാക്കിയിരിക്കുന്നത്. വസിതിക്ക് നാല് കാർ പാർക്കിംഗ് സൗകര്യവും ഉണ്ടെന്നാണ് സൂചന.
പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്റെ പേരിലാണ് വസിതി വാങ്ങിയിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്ക്വയർ യാർഡ്‌സ് ആണ് താരം വസതി സ്വന്തമാക്കിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
പാലിവ ഹില്ലിൽ പൃഥ്വിരാജ് സ്വന്തമാക്കുന്ന രണ്ടാമത്തെ വസിതിയാണിത്. മുമ്പ് 17 കോടിയുടെ വസിതി പൃഥ്വിരാജ് ഇവിടെ വാങ്ങിയിരുന്നു. ബോളിവുഡ് സെലിബ്രിറ്റികൾക്കും കായിക താരങ്ങൾക്കും ഇവിടെ ആഡംബര വസതികളുണ്ട്. അക്ഷയ് കുമാർ, സൽമാൻ ഖാൻ, കരീന കപൂർ, രൺവീർ സിങ് തുടങ്ങിയവർക്കെല്ലാം ഇവിടെ വസതികളുണ്ട്.