Breaking news
8 Oct 2024, Tue

ഓണ’ക്കുടി’യിൽ റെക്കോർഡിട്ട് കേരളം; വിറ്റത് 818.21 കോടിയുടെ മദ്യം

ഉത്രാടം വരെയുള്ള മദ്യ വില്പനയിൽ 14 കോടി രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്

ഓണക്കാലത്തെ മദ്യ വിൽപ്പനയിൽ റെക്കോർഡ് സൃഷ്ടിച്ച കേരളം. 818.21 കോടിയുടെ മദ്യമാണ് ഓണ സീസണിൽ വില്പന നടത്തിയത്. കഴിഞ്ഞ ഓണക്കാലത്ത് 809.25 കോടിയുടെ മദ്യമായിരുന്നു വിറ്റത്. നാലാം ദിവസത്തെ കണക്കുകൾ കൂടി വന്നപ്പോഴാണ് ഈ വർഷത്തെ മൊത്തം കണക്ക് റെക്കോർഡിൽ എത്തിയത്.

https://youtu.be/YT5Vrz69h4M?si=jdNHFkRFpVhPCVB2

ആദ്യം പുറത്തുവന്ന കണക്കുകൾ സൂചിപ്പിച്ചത് ഈ വർഷത്തെ ഓണത്തിന്റെ മദ്യ വിൽപ്പന കുറഞ്ഞു എന്ന രീതിയിൽ ആയിരുന്നു. ഉത്രാടം വരെയുള്ള മദ്യ വില്പനയുടെ കണക്കുകൾ പുറത്തുവിട്ടപ്പോൾ 14 കോടി രൂപയുടെ കുറവാണ് ഉണ്ടായിരുന്നത്.

കഴിഞ്ഞ വർഷത്തിനേക്കാൾ നാലു കോടി രൂപയുടെ വർദ്ധനയാണ് ഉത്രാടത്തിന് മാത്രം വർഷം രേഖപ്പെടുത്തിയത്. 124 കോടി രൂപയുടെ വില്പനയാണ് ഉത്രാടം ദിനത്തിൽ ഇത്തവണ നടന്നത്. ഉത്രാടം കഴിഞ്ഞ് നാലാം ഓണത്തിലെ വിറ്റ് വരവ് കണക്കുകൂടി പുറത്തെത്തിയതോടെ മദ്യ വില്പന റെക്കോർഡിലെത്തുകയായിരുന്നു.