Breaking news
7 Oct 2024, Mon

കേരളത്തില്‍ ഇസ്ലാമിക തീവ്രവാദത്തിലേക്ക് യുവാക്കള്‍ ഒഴുകുന്നു; പി.ജയരാജന്‍; താനെഴുതുന്ന പുസ്തകത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുമെന്ന് മുന്നറിയിപ്പ്

കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസിലേക്ക് പോകുന്നു

സംസ്ഥാനത്ത് ഐഎസ് റിക്രൂട്ട്മെന്റ് വ്യാപകമെന്ന് തുറന്നടിച്ചാണ് ഇസ്ലാം തീവ്ര വര്‍ഗീയതയെന്നത് അപകടകരമാണെന്ന് സിപിഎം. സംസ്ഥാന കമ്മിറ്റിയംഗം കൂടിയായപി.ജയരാജന്‍ രംഗത്തെത്തി. ഇതോടെ കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെ ചൂടു പിടിപ്പിച്ച കാഫിര്‍ പോസ്റ്റിനു ശേഷം വീണ്ടും വിവാദങ്ങള്‍ ശക്തമായി.

കേരളത്തില്‍ നിന്നും ഐഎസിലേക്കുള്ള ഒഴുക്ക് വ്യാപകമാണെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജന്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ തുറന്നടിച്ചു. ചെറുപ്പക്കാര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുവെന്നും കണ്ണൂരില്‍ നിന്നുള്ള ചെറുപ്പക്കാരാണ് കൂടുതലായി ഭീകരസംഘടനയിലേക്ക് പോകുന്നതെന്നും പ്രാദേശിക ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ജയരാജന്‍ വ്യക്തമാക്കി. 

ജയരാജന്‍ എഴുതുന്ന പുസ്തകവുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിനാണ് സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദം വേരുന്നിയ കാര്യം അദ്ദേഹം തുറന്നുപറഞ്ഞത്. ലോകത്താകെ ഇസ്ലാമിക തീവ്രവാദം വര്‍ദ്ധിക്കുകയാണ്. അതിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുമുള്ള യുവാക്കള്‍ ഐഎസിലേക്ക് പോകുന്നു. ഇതിനെ ഗൗരവമായി തന്നെ കാണണം. കണക്കുകള്‍ അടക്കം നിരത്തിയാണ് ജയരാജന്റെ തുറന്ന് പറച്ചില്‍. 

ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടും മതരാഷ്ട്രീയ വാദികളാണെന്നും അഭിമുഖത്തില്‍ സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കൂടിയായ പി.ജയരാജന്‍പറഞ്ഞു. കശ്മീരില്‍ കൊല്ലപ്പെട്ട കണ്ണൂരിലുള്ള നാലു ചെറുപ്പക്കാരെ കുറിച്ചും ജയരാജന്‍ പ്രതികരിച്ചു.ജയരാജന്റെ പുസ്തകങ്ങളില്‍ കണ്ണൂരിലെ യുവാക്കളില്‍ ഇസ്ലാമിക ഭീകരസംഘടകള്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ഉണ്ടെന്നാണ് വിവരം. ഒക്ടോബറോടെ പുസ്തകം പുറത്തിറങ്ങും. പുസ്തകത്തിന് വലിയ വിമര്‍ശനുമുണ്ടാകുമെന്നും അതിനെയോന്നും താന്‍ ഭയപ്പെടുന്നില്ലെന്നും സിപിഎം നേതാവ് പറയുന്നു. ജനാധിപത്യ രീതിയില്‍ വിമര്‍ശനം ഉണ്ടാകണം. പക്ഷെ നിലവിലെ സ്ഥിതിക്ക് മാറ്റം വേണമെന്നും ജയരാജന്‍ വ്യക്തമാക്കുന്നുണ്ട്. 

2015 ല്‍ കേരളത്തിലെ ഐഎസ് റിക്രൂട്ട്മെന്റ് സംബന്ധിച്ച് വാര്‍ത്ത പുറത്ത് വന്നിരുന്നു. പിണറായി വിജയനടക്കമുള്ള നേതാക്കള്‍ അന്ന് അനു തള്ളുകയായിരുന്നു. ഇതേ പ്രമേയം കൈകാര്യം ചെയ്ത കേരള സ്റ്റോറിയെ സംഘപരിവാര്‍ അജണ്ടയെന്ന് പറഞ്ഞ് സിപിഎം എതിര്‍ക്കുകയും ചെയ്തിരുന്നു. വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗും യു.ഡി.എഫ് സ്ഥാര്‍ത്ഥി ഷാഫി പറമ്പിലും വര്‍ഗീയത പ്രചരിപ്പിച്ചുവെന്ന സി.പി.എം ആരോപണങ്ങള്‍ നിലനില്‍ക്കവെയാണ് പി.ജയരാജന്റെ വിമര്‍ശനം.