മലപ്പുറം : അധ്യാപികയ്ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവം നടന്നതാവട്ടെ മലപ്പുറം കരുവാരക്കുണ്ടിലാണ്. നീലഞ്ചേരി സ്വദേശിയായ 35 കാരനാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. നാല് മാസം മുമ്പും പ്രതി സമാന രീതിയില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയിരുന്നു. അന്ന് താക്കീത് നല്‍കി വിട്ടയച്ചു. വീണ്ടും ആവര്‍ത്തിച്ചതോടെ അധ്യാപിക പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.