Breaking news
8 Oct 2024, Tue

പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ വാക്ക് പാലിച്ചു, ദിജിഷക്കിനി സന്തോഷ യാത്ര

പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ യുടെ കരാത്തോട്ടെ വസതിയിൽ വെച്ചാണ് വാഹനം കൈമാറിയത്.

താനൂരിൽ നടന്ന യു ഡി എഫ് വിചാരണ സദസ്സിൽ നിവേദനവുമായി എത്തിയ ഭിന്ന ശേഷിക്കാരിയായ ഇരുപത്തൊന്നുകാരി ദിജിഷക്ക് നൽകാമെന്നേറ്റ മുച്ചക്ര വാഹനം പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ ഇന്ന് കൈമാറി. കാലിന് സ്വാധീനമില്ലാതെ നടക്കാൻ പറ്റാത്ത ദിജിഷ സ്വന്തമായൊരു മുച്ചക്ര വാഹനത്തിനായി വര്ഷങ്ങളായി പല വാതിലുകളും മുട്ടുന്നു. പല ഒഴിവു കഴിവുകളും പറഞ്ഞു അധികൃതർ എല്ലാഴ്പ്പോഴ് തിരിച്ചയക്കുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് താനൂരിലെ വിചാരണ സദസ്സിനെക്കുറിച്ച് അറിഞ്ഞ ദിജിഷ നിവേദനവുമായി എത്തുന്നത്.

വളരെ പ്രയാസപ്പെട്ട് സദസ്സിലേക്ക് കടന്ന് വന്ന യുവതിയുടെ അടുത്തേക്ക് പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള യു ഡി എഫ് നേതാക്കൾ വേദിയിൽ നിന്നിറങ്ങി വന്ന് സങ്കടം കേൾക്കുകയായിരുന്നു.

ആവശ്യം അറിഞ്ഞ ഉടനെ യുഡിഎഫ് നേതാക്കളെ സാക്ഷി നിർത്തി പി കെ കുഞ്ഞാലിക്കുട്ടി വാഹനം നൽകാമെന്ന് ഉറപ്പ് നൽകുകയായിരുന്നു. അവസാനം തന്റെ ആഗ്രഹം നിറവേറിയ സന്തോഷത്തിലാണ് ദിജിഷ മടങ്ങിയത്.

ആ സ്വപ്നമാണ് ഇന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ യിലൂടെ പൂവണിഞ്ഞത്. ” ഇത്ര കാലവും സ്വന്തം കാര്യങ്ങൾക്ക് പോലും യാത്ര ചെയ്യാൻ മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. ഇനിയെനിക്ക് സ്വന്തമായി ആരുടേയും ആശ്രയമില്ലാതെ യാത്ര ചെയ്യാം.” സന്തോഷം മറച്ചു വെക്കാതെ ദിജിഷ പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ യുടെ കരാത്തോട്ടെ വസതിയിൽ വെച്ചാണ് വാഹനം കൈമാറിയത്.