വിപണിയിലെ ഇന്നത്തെ നിരക്ക് അറിയാം
ആഭരണ പ്രേമികൾക്ക് ആശങ്ക ഉയർത്തുകയാണ് സംസ്ഥാനത്തെ സ്വർണവില (Gold Rate). ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് വീണ്ടും ഉയർന്നിരിക്കുകയാണ് ഇന്ന് സ്വർണ്ണവില.
https://youtu.be/puGxy6lEjPA?si=3cv7nlcfLWlYH5du
സ്വർണ്ണം പവന് 55,080 രൂപയും ഗ്രാമിന് 6885 രൂപയുമാണ് കേരളത്തിലെ ഇന്നത്തെ വിപണി നിരക്ക്. കഴിഞ്ഞ രണ്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് സംസ്ഥാനത്തെ സ്വർണ വ്യാപാരം കുതിക്കുകയാണ്.
സെപ്റ്റംബർ മാസത്തിൽ സ്വർണവില താഴുമെന്ന് കരുതിയിരുന്നവർക്ക് ആശങ്ക പടർത്തിക്കൊണ്ടാണ് സംസ്ഥാനത്ത് നിരക്ക് കുത്തനെ ഉയരുന്നത്.
സെപ്തംബർ മാസത്തിലെ ഇതുവരെയുള്ള നിരക്കുകൾ നോക്കാം. സെപ്തംബർ 1- 53,560, സെപ്തംബർ 2- 53,360, സെപ്തംബർ 3- 53,360, സെപ്തംബർ 4- 53,360, സെപ്തംബർ 5- 53,360, സെപ്തംബർ 6- 53,760, സെപ്തംബർ 7- 53,440, സെപ്തംബർ 8- 53,440, സെപ്തംബർ 9- 53,440, സെപ്തംബർ 10- 53,440, സെപ്തംബർ 11- 53,720, സെപ്തംബർ 12- 53,640, സെപ്തംബർ 13- 54,600, സെപ്തംബർ 14- 54,920, സെപ്തംബർ 15- 54,920, സെപ്തംബർ 16- 55,040, സെപ്തംബർ 17- 54,920, സെപ്തംബർ 18- 54,800, സെപ്തംബർ 19- 54,600, സെപ്തംബർ 20- 55,080.